മെംബർ റിലീഫ് ഫണ്ട് വിതരണം തുടങ്ങി

കോന്നി: ചെങ്ങറ സർവിസ് സഹകരണ ബാങ്കിലെ മെംബർ റിലീഫ് ഫണ്ട് വിതരണത്തിന് തുടക്കമായി. ആദ്യഘട്ടത്തിൽ രോഗികളായ 36 പേർക്കാണ് സഹായധനം നൽകുന്നത്. 7,60,000 രൂപയാണ് അനുവദിച്ചിട്ടുള്ളത്. മെംബർ റിലീഫ് ഫണ്ടി​ൻെറ വിതരണ ഉദ്ഘാടനം ബാങ്ക് പ്രസിഡൻറ്​ സന്തോഷ്‌ കുമാർ നിർവഹിച്ചു. കിടപ്പ് രോഗികളായവരുടെ വീടുകളിലെത്തിയാണ് ധനസഹായം കൈമാറുന്നത്. ബാങ്ക് സെക്രട്ടറി കെ.പി ശിവദാസ്, വൈസ് പ്രസിഡൻറ്​ സജി, ഭരണ സമിതി അംഗങ്ങളായ മിഥുൻ മോഹൻ, ബിജു. ഐ, സിന്ധു, മധുസൂദനൻ, റീന ആൻറണി എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.