കുഷ്ഠരോഗ നിര്‍മാര്‍ജന പരിപാടി; ഗൃഹസന്ദര്‍ശനം തുടങ്ങി

പത്തനംതിട്ട: ദേശീയ കുഷ്ഠരോഗ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായി ഇതുവരെ കണ്ടുപിടിക്കപ്പെടാതെ ഒളിഞ്ഞുകിടക്കുന്ന രോഗത്തെ കണ്ടെത്തി ചികിത്സ ഉറപ്പുവരുത്തുന്നതിനായി നടപ്പാക്കുന്ന അശ്വമേധം ഗൃഹസന്ദര്‍ശന പരിപാടിയുടെ നാലാംഘട്ടം ജില്ലയില്‍ ആരംഭിച്ചതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എ.എല്‍. ഷീജ അറിയിച്ചു. ഇതിനായി ജില്ലയിലെ മുഴുവന്‍ വീടുകളിലും സന്ദര്‍ശനം നടത്തി കുഷ്ഠരോഗ ലക്ഷണങ്ങള്‍ ഉള്ളവരെ കണ്ടെത്തുന്നതിനുവേണ്ടി 2348 സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. ഒരു പുരുഷനും സ്ത്രീയും അടങ്ങുന്ന 1174 സംഘങ്ങളായിട്ടാണ് ഭവനസന്ദര്‍ശനം നടത്തുന്നത്. തൊലിപ്പുറത്തുള്ള നിറംമങ്ങിയ, ചുവപ്പുകലര്‍ന്ന സ്പര്‍ശനശേഷി കുറഞ്ഞ പാടുകളാണ് കുഷ്ഠരോഗത്തി​ൻെറ പ്രധാന ലക്ഷണം. ചൊറിച്ചിലോ വേദനയോ ഇല്ലാത്ത ഇത്തരം പാടുകള്‍ ദീര്‍ഘകാലം നിലനില്‍ക്കുന്നവയാണ്. തുടക്കത്തില്‍ ചികിത്സ ലഭ്യമാക്കിയാല്‍ അംഗവൈകല്യം ഒഴിവാക്കുവാന്‍ സാധിക്കും. ഭവനസന്ദര്‍ശനം നടത്തുമ്പോള്‍ രോഗലക്ഷണങ്ങള്‍ സംശയിക്കുന്നവരെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലേക്ക്​ പരിശോധനക്ക്​ അയക്കുകയും ആവശ്യമെങ്കില്‍ ത്വഗ്​രോഗ വിദഗ്ധരുടെ സേവനം ഉപയോഗപ്പെടുത്തുകയും ചെയ്യും. രോഗപ്പകര്‍ച്ച തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഭവന സന്ദര്‍ശസംഘങ്ങള്‍ നടത്തുന്നു. നിലവില്‍ ജില്ലയില്‍ ആറു രോഗികള്‍ ചികിത്സയില്‍ ഉണ്ട്. ഈ മാസം 15 മുതല്‍ 2022 ഫെബ്രുവരി 28വരെ നടക്കുന്ന പരിപാടി പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഡി.എം.ഒ അഭ്യർഥിച്ചു. വായന അനുഭവക്കുറിപ്പ് മത്സര വിജയികള്‍ പത്തനംതിട്ട: വായന പക്ഷാചരണത്തി​ൻെറ ഭാഗമായി ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസി​ൻെറ ആഭിമുഖ്യത്തില്‍ നടത്തിയ വായന അനുഭവക്കുറിപ്പ് തയാറാക്കല്‍ മത്സരത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പ്രമാടം നേതാജി എച്ച്.എസ്.എസിലെ ശ്രീപ്രിയ രാജേഷ് ഒന്നാം സ്ഥാനവും ഇതേ സ്‌കൂളിലെ സ്നേഹ എസ്. നായര്‍ രണ്ടാം സ്ഥാനവും മാങ്കോട് ഗവ.എച്ച്.എസ്.എസിലെ ആദിത്യ എം.നായര്‍ മൂന്നാംസ്ഥാനവും നേടി. യുപി വിഭാഗത്തില്‍ കോന്നി ആര്‍വി.എച്ച്.എസിലെ എസ്. ആരുഷ് ഒന്നാംസ്ഥാനവും സീതത്തോട് കെ.ആര്‍പി.എം.എച്ച്.എസ്.എസിലെ കെ.എസ്. ആരതിമോള്‍ രണ്ടാം സ്ഥാനവും നിരണം എം.എസ്.എം യു.പി സ്‌കൂളിലെ ഷെല്‍ബി തോമസ് മൂന്നാംസ്ഥാനവും നേടി. വിജയികള്‍ക്കുള്ള സമ്മാന വിതരണം 23ന് രാവിലെ 11.30ന് കലക്ടറേറ്റില്‍ കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ നിര്‍വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.