*15 വർഷമായിട്ടും ജോലിക്ക് സ്ഥിരതയില്ല റാന്നി: 15 വർഷമായി റാന്നി വൈക്കം ഗവ. യു.പി സ്കൂളിൽ റാന്നി മന്ദിരം കുരുവിക്കാട്ടിൽ ആനി രാജു പാകം ചെയ്യുന്നു. സ്കൂൾ അടച്ചുപൂട്ടിതോടെ കുടുംബത്തിലെ ആകെയുള്ള വരുമാനം നിലച്ചു. സ്കൂളിലെ പാചകത്തൊഴിൽ താൽക്കാലിക ജോലിയായിരുന്നു. സ്കൂളിലെ നൂറിൽപരം വിദ്യാർഥികൾക്കാണ് ഭക്ഷണം പാകം ചെേയ്യണ്ടിയിരുന്നത്. അതിനുകിട്ടുന്ന ശമ്പളമായിരുന്നു കുടുംബത്തിൻെറ പ്രധാന വരുമാനം. ഭർത്താവ് ടാപ്പിങ് തൊഴിലാളിയാണെങ്കിലും മഴക്കാലം കൂടുതലായതിനാൽ തൊഴിലില്ല. റബർ വിലയിടിവ് കാരണം ആരും പ്ലാസ്റ്റിക് ഇട്ട് ടാപ്പിങ് നടത്തുന്നില്ല. രണ്ട് പെൺകുട്ടികളാണ് ഇവർക്ക്. മൂത്ത മകൾ ബി.കോം പഠനം പൂർത്തിയായി. രണ്ടാമത്തെ മകൾ കോട്ടയത്ത് ഫാർമസിക്ക് പഠിക്കുന്നു. മാസം തോറും പഠനത്തിനുള്ള പണം അയച്ചുകൊടുക്കണം. തൊഴിൽ പോയനാൾ ആദ്യ മൊക്കെ പണം കടം വാങ്ങി അയച്ചിരുന്നു. ഇപ്പോൾ അതിനും കഴിയുന്നില്ല. ഒരു ആനുകൂല്യവും സർക്കാറിൻെറയൊ പി.ടി.എയുടെയൊ ഭാഗത്തുനിന്ന് ലഭിക്കുന്നില്ല. സ്കൂളിലെ കുട്ടികൾക്ക് ഭക്ഷണക്കിറ്റും അരിയും ലഭിക്കുന്നുണ്ട്. തങ്ങൾക്ക് അതുപോലുമില്ല. സ്കൂൾ പാചക തൊഴിലാളികളുടെ പ്രശ്നം കേൾക്കാൻ യൂനിയനോ സംഘടനയോ ഇല്ലാത്ത സ്ഥിതിയാണെന്നും ആനി പറഞ്ഞു. ഫോട്ടോ: ആനി രാജു Ptl rni _1 aniraju special story
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.