പത്തനംതിട്ട: ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിച്ചുവന്ന ലിംഗാധിഷ്ഠിത അതിക്രമ പരിഹാര കേന്ദ്രമായ 'ഭൂമിക' (ജന്‍ഡര്‍ ബേസ്ഡ് വയലന്‍സ് മാനേജ്‌മൻെറ് സെല്‍) അടഞ്ഞുകിടക്കുന്നു. സംസ്ഥാനത്ത് 2009ല്‍ തെരഞ്ഞെടുത്ത ജില്ല ജനറല്‍ ആശുപത്രികളിൽ ആരംഭിച്ച 21സൻെററുകളില്‍ ഒന്നാണ് ഇത്. സംസ്ഥാനത്ത് ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍ കൂടുതലായി ചര്‍ച്ചചെയ്യുകയും സര്‍ക്കാര്‍ സജീവമായി ഈ വിഷയത്തില്‍ ഇടപെട്ട് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന അവസരത്തിലാണ് നിസ്സാര കാര്യങ്ങള്‍ പറഞ്ഞ് മൂന്നുമാസം മുമ്പ് മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് സൻെറര്‍ മാറ്റിയത്. ഇത് സര്‍ക്കാര്‍ നിർദേശങ്ങള്‍ക്ക് വിരുദ്ധമാണ്. ജനറല്‍ ആശുപത്രി സൂപ്രണ്ട്, ഗൈനക്കോളജിസ്റ്റ് എന്നിവരുടെ മേല്‍നോട്ടത്തിലാണ് സൻെറര്‍ പ്രവര്‍ത്തിക്കേണ്ടത്. ജില്ല പൊലീസ് സൂപ്രണ്ട്, ജില്ല മെഡിക്കല്‍ ഓഫിസര്‍, തുടങ്ങിയവര്‍ ജില്ലതലത്തില്‍ നേതൃപരമായ പങ്കുവഹിക്കുന്ന തരത്തിലാണ് ഭൂമിക സൻെറര്‍ വിഭാവനം ചെയ്തിരിക്കുന്നത്. അതിക്രമങ്ങള്‍ക്ക് ഇരയായി ആശുപത്രിയിലെത്തുന്നവര്‍ക്ക് ആരോഗ്യപരിരക്ഷയും കൗണ്‍സലിങ് ഉറപ്പാക്കുക, സംശയാസ്പദമായ പരിക്കുകള്‍, അപകടങ്ങള്‍ എന്നിവയില്‍ ലിംഗാധിഷ്ഠിത ആക്രമണം ഉണ്ടായോ എന്ന് വിവരങ്ങള്‍ ശേഖരിച്ച് ഇടപെടല്‍, അതിക്രമത്തിന് ഇരയാകുന്നവരെ സഹായിക്കുന്നതിന് മറ്റു വകുപ്പുകളുടെ സഹായം ഉറപ്പാക്കല്‍ (പൊലീസ്, വനിത ശിശുക്ഷേമം, സാമൂഹികക്ഷേമം, ഷെല്‍ട്ടര്‍ ഹോം, സന്നദ്ധ സംഘടനകള്‍ എന്നിവയുമായി കോഓഡിനേഷന്‍), അതിക്രമങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് പൊലീസ് നിയമസഹായം ഉറപ്പാക്കല്‍ എന്നിവയാണ് 'ഭൂമിക' സൻെറര്‍ ചെയ്തു വന്നിരുന്നത്. ശരാശരി 40ലധികം കേസുകളാണ് ഇവിടെ കൈകാര്യം ചെയ്തിരുന്നത്. പൊലീസ് വനിത ശിശുവികസന സാമൂഹിക നീതി വകുപ്പുമായി കോഓഡിനേഷന്‍ നടത്തുന്നതിനാല്‍ ലിംഗാധിഷ്ഠിത അക്രമണങ്ങളില്‍ പെടുന്നവര്‍ക്ക് വളരെ സഹായകരമായിരുന്നു. ഒപ്പം കൗമാരക്കാര്‍ക്കും സേവനങ്ങള്‍ ലഭ്യമായിരുന്നു. മദ്യാസക്തരുടെ തുടർ കൗൺസലിങ്ങും ഉണ്ടായിരുന്നു. പൂര്‍ണ സമയം ഒരു കോഓഡിനേറ്റര്‍ കൗണ്‍സിലറുടെ മേല്‍നോട്ടത്തിലാണ് സൻെറർ പ്രവര്‍ത്തനം നടത്തിയിരുന്നത്. എന്നാൽ, പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ ചിലരുടെ നിരുത്തരവാദപരമായ സമീപനം മൂലം സൻെറർ മല്ലപ്പള്ളിയിലേക്ക് മാറ്റുകയായിരുന്നു. ഇതോെട ഫലത്തിൽ ജില്ലയിൽ സൻെറററിൻെറ പ്രവർത്തനം നിലച്ചു. സൻെററുമായി ബന്ധപ്പെട്ടിരുന്നവർ സേവനം നിലച്ചതോടെ ദുരിതത്തിലാണ്. 'ഭൂമിക' സൻെറര്‍ ജില്ല ആസ്ഥാനത്തുതന്നെ പ്രവര്‍ത്തിക്കണം -'ദിശ' പത്തനംതിട്ട പത്തനംതിട്ട: ജില്ല ആസ്ഥാനത്ത് ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കേണ്ട 'ഭൂമിക' സൻെറര്‍ മല്ലപ്പള്ളിയില്‍നിന്ന് പത്തനംതിട്ടയിലേക്ക് അടിയന്തരമായി മാറ്റി പ്രവര്‍ത്തിപ്പിക്കണമെന്ന് പത്തനംതിട്ട ദിശ (ഡെമോക്രാറ്റിക്ക് ഇൻറര്‍വെന്‍ഷന്‍സ് ഇന്‍ സോഷ്യല്‍ ആൻഡ് ഹെല്‍ത്ത് ആക്ഷന്‍) ആവശ്യപ്പെട്ടു. അര്‍ഹരായവര്‍ക്ക് മെച്ചപ്പെട്ട സേവനം ലഭിക്കാന്‍ ഇത് ഒഴിച്ചുകൂടാനാവാത്തതാണ്. മറ്റ് സര്‍ക്കാര്‍ ഏജന്‍സികള്‍, ഡിപ്പാര്‍ട്മൻെറുകള്‍ എന്നിവയുമായി കോഓഡിനേറ്റ് ചെയ്യാന്‍ ജനറല്‍ ആശുപത്രിയില്‍ തന്നെ സൻെറര്‍ പ്രവര്‍ത്തിപ്പിക്കണം. ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പ് മന്ത്രി, ജില്ല മെഡിക്കല്‍ ഓഫിസര്‍ എന്നിവര്‍ക്ക് ദിശ നിവേദനം നല്‍കി. യോഗത്തിൽ ദിശ പ്രസിഡൻറ് എം.ബി. ദിലീപ് കുമാര്‍, സെക്രട്ടറി ഷാന്‍ രമേശ് ഗോപന്‍, അരുണാദേവി, സൂസന്‍ മാത്യു, ഷിജു എം.സാംസണ്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.