കോപ അമേരിക്ക: ബിരിയാണി വിളമ്പി പിതാവ്​; നെയ്​മറുടെ തേങ്ങൽ സഹിക്കാനാകാതെ മകൻ

പത്തനംതിട്ട: ബ്രസീലിനെ തകർത്ത് കോപ അമേരിക്ക കിരീടം അർജൻറീനയുടെ നീലപ്പട സ്വന്തമാക്കിയപ്പോൾ ഇവിടെ മല്ലപ്പുഴശ്ശേരി പന്നിവേലിച്ചിറയിലെ ഒരുവീട്ടിൽ പിതാവ് ബിരിയാണി വിളമ്പിയാണ് ആഹ്ലാദത്തിൽ പങ്കെടുത്തത്. ഇതെല്ലാം കണ്ട് സങ്കടം സഹിക്കാനാവാതെ മറുവശത്ത് മകൻ വിഷമത്തിലും. ഫുട്ബാൾ ജ്വരം മൂത്ത് വീടുതന്നെ ഇരുടീമി​ൻെറയും ജഴ്‌സിയുടെ നിറംപൂശി ശ്രദ്ധനേടിയ മല്ലപ്പുഴശ്ശേരി പന്നിവേലിച്ചിറ ചിറയിൽ യേശുദാസ് സേവ്യർ (മോനച്ചൻ ) അർജൻറീന പക്ഷത്തും മകൻ ജോമോൻ ബ്രസീലിനും ഒപ്പമായിരുന്നു. ആവേശം മൂത്ത് ഇവർ ഒരാഴ്ച മുമ്പ് വീടി​ൻെറ മുൻവശം പകുതിവീതം​ ഇരു ടീമുകളുടെയും ജഴ്സിയുടെ ചായം പൂശിയിരുന്നു. ഞായറാഴ്ച പുലർച്ചതന്നെ ആവേശത്തോടെ ടി.വിക്ക് മുന്നിലായിരുന്നു ഇവർ. കളികാണാൻ കൂട്ടുകാരും എത്തിയിരുന്നു. ബ്രസീൽ തോൽക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് ജോമോൻ പറഞ്ഞു. നിർഭാഗ്യമെന്ന് പറഞ്ഞാൽ മതി. നെയ്മറുടെ കരച്ചിൽ മനസ്സിൽ വിങ്ങലായി നിൽക്കുന്നതായി ജോമോൻ പറഞ്ഞു. നല്ല കളിയായിരുന്നുവെന്നും അർജൻറീന വിജയിക്കുമെന്ന ഉറച്ച പ്രതീക്ഷയുണ്ടായിരുന്നുവെന്നും മോനച്ചൻ പറഞ്ഞു. വിജയാഘോഷത്തി​ൻെറ ഭാഗമായി ഉച്ചക്ക് വീട്ടിൽ വന്നവർക്കെല്ലൊം വയർ നിറച്ച് ബിരിയാണി നൽകിയാണ് വിട്ടത്. Photo: PTL Th 2 :mail പന്നിവേലിച്ചിറയിലെ വീട്ടിൽ യേശുദാസ് സേവ്യറും (മോനച്ചൻ), മകൻ ജോമോനും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.