സ്ഥലം അളന്ന് തിട്ടപ്പെടുത്താൻ ധാരണ കോന്നി: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാത നവീകരണത്തിൽ സ്വകാര്യ വ്യക്തികളെ സഹായിക്കാൻ റോഡ് ഗതിമാറ്റിവിട്ട സംഭവം ജനങ്ങളുടെ പ്രതിഷേധത്തിന് കാരണമായതോടെ നിർമാണ കമ്പനിയും കെ.എസ്.ടി.പിയും ചേർന്ന് സ്ഥലം അളന്ന് തിട്ടപ്പെടുത്തി നൽകാൻ ധാരണയായി. കഴിഞ്ഞ ദിവസമാണ് പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാത നിർമാണപ്രവർത്തനം നടക്കുന്നതിൻെറ ഭാഗമായി ഇളകൊള്ളൂർ ബ്ലോക്ക് ഓഫിസിന് സമീപത്ത് താമസിക്കുന്നയാളുടെ വീടും ഭൂമിയും സംരക്ഷിച്ച് റോഡിലെ ഓടയും സ്ലാബും സ്ഥാപിക്കുവാൻ ശ്രമിച്ചത് വിവാദമായി മാറിയത്. റോഡിൻെറ ഈ ഭാഗത്ത് നിലവിൽ ഉണ്ടായിരുന്ന വളവ് റോഡിലേക്ക് ഇറക്കി ഓട നിർമിച്ചതോടെ തിരക്ക് വീണ്ടും വർധിച്ചു. ഈ വീടിൻെറ മുൻഭാഗത്തെ കെട്ടിടത്തിൽ മുമ്പ് അംഗൻവാടി പ്രവർത്തിച്ചിരുന്നു. അംഗൻവാടിയുടെ മതിൽ നിർമാണ സമയത്ത് ഇയാൾ സംസ്ഥാന പാതയിൽ സ്ഥാപിച്ച സർവേ കല്ല് ഇളക്കിമാറ്റി മതിൽ ഇറക്കി നിർമിച്ചതിനുശേഷം ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ച നടപടിയാണ് ഉണ്ടായത്. ഇത് പരിശോധിക്കാതെ ഉദ്യോഗസ്ഥർ ഒരുമീറ്ററോളം തള്ളി മതിൽ നിർമിക്കുകയും ചെയ്തു. സംഭവം നാട്ടുകാർ തടഞ്ഞതിനെ തുടർന്ന് താലൂക്ക് സർവേയറും കെ.എസ്.ടി.പി അധികൃതരും നിർമാണ കമ്പനി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ഭൂമി അളന്ന് തിട്ടപ്പെടുത്താമെന്ന ഉറപ്പിന്മേൽ നാട്ടുകാർ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.