ബ്യൂട്ടി പാർലറുകൾ അടച്ചിടാനുള്ള നിർദേശം ദുരുദ്ദേശ്യപരം

പത്തനംതിട്ട: കോവിഡ് കാലത്ത് ബ്യൂട്ടി പാർലറുകൾ അടച്ചിടാനുള്ള നിർദേശം ദുരുദ്ദേശ്യപരമാണെന്ന് കേരള ബ്യൂട്ടീഷ്യൻസ് അ​േസാസിയേഷൻ സംസ്ഥാന കമ്മിറ്റി. സലൂണുകാർക്ക് വീടുകളിൽപോയി മുടിവെട്ടാനും ഓൺലൈൻ ബ്യൂട്ടീഷൻമാർക്ക് ഫ്ലാറ്റുകളിൽ പോയി ബ്യൂട്ടി ട്രീറ്റ്മൻെറ്​ നടത്താനും അനുവാദം നൽകിയതി​ൻെറ പിന്നിൽ ആരോഗ്യവിദഗ്ധരുടെ പക്ഷഭേദമുണ്ട്. ഡൻെറൽ ക്ലിനിക്കുകൾക്കും പ്രവർത്തന അനുമതിയുണ്ട്. എന്നാൽ, ബ്യൂട്ടിപാർലറുകൾക്ക് പ്രവർത്തന അനുമതി നിരസിച്ചത്​ ഡെർമിറ്റോളജിക്കാരെ സഹായിക്കാൻ വേണ്ടി ആണെന്ന് അസോസിയേഷൻ ആരോപിച്ചു . ബാങ്ക് വായ്​പയെടുത്ത് സ്വയം തൊഴിൽ ചെയ്യുന്ന ചെറുകിട ബ്യൂട്ടീഷൻമാരെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയാണ്​ ഈ തീരുമാനം. ചില മെഡിക്കൽ വിദഗ്ധരുടെ നിർദേശം കേരളത്തിൽ രണ്ടര ലക്ഷം വരുന്ന ബ്യൂട്ടീഷൻമാരെയും എട്ടു ലക്ഷം വരുന്ന അവരുടെ ആശ്രിതരെയും ദുരിതത്തിൽ ആക്കിയിട്ടുണ്ട്. എല്ലാ മാനദണ്ഡവും പാലിച്ചുനടത്തുന്ന ബ്യൂട്ടി പാർലറുകളിൽനിന്ന്​ രോഗവ്യാപനം നടന്നതായി റിപ്പോർട്ടുകൾ ഒന്നുമില്ല. നിർധനരായ ബ്യൂട്ടീഷൻമാരുടെ ഉപജീവനമാർഗം തടസ്സപ്പെടുത്തുന്ന തീരുമാനം പിൻവലിച്ച് സ്ഥാപനങ്ങൾ തുറന്ന്​ പ്രവർത്തിക്കാൻ അനുമതി നൽകണമെന്ന്​ യോഗം ആവശ്യപ്പെട്ടു. സംസ്ഥാന വർക്കിങ് പ്രസിഡൻറ് ആര്യനാട് മോഹനൻ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് ഷേർലി സജി, സെക്രട്ടറി ഷൈനി ജ്യോതി എന്നിവർ സംസാരിച്ചു. ------------- മൊബൈൽ ഫോൺ വായ്പ: രക്ഷിതാവിന്​ ബാങ്ക്​ ജീവനക്കാരുടെ അധിക്ഷേപം കൊടുമൺ: സഹകരണ വകുപ്പ് ഉത്തരവ് പ്രകാരം ഓൺലൈൻ പoനത്തിന് വിദ്യാർഥികൾക്ക് മൊബൈൽ ഫോൺ വാങ്ങുന്നതിന് പലിശരഹിത വായ്പയായ 'വിദ്യാ തരംഗിണി വായ്പ' നൽകണമെന്ന് ആവശ്യപ്പെട്ട് ചെന്ന രക്ഷാകർത്താവിനെ ബാങ്ക്​ ജീവനക്കാർ അധിക്ഷേപിച്ചതായി ആരോപണം. ജീവനക്കാരുടെ പേരിൽ നടപടിയെടുക്കണമെന്നും വായ്പകൾ ലഭ്യമാക്കാത്തതിലും പ്രതിഷേധിച്ച് കോൺഗ്രസ് അങ്ങാടിക്കൽ മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ചന്ദനപ്പള്ളി സർവിസ്​ സഹകരണ ബാങ്കിന് മുന്നിൽ സഹകരണ ഉത്തരവ് കത്തിച്ച്​ സമരം നടത്തി. മണ്ഡലം പ്രസിഡൻറ്​ സി.ജി. ജോയി അധ്യക്ഷതവഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ്​ എം.ജി. കണ്ണൻ ഉദ്ഘാടനം ചെയ്തു. അങ്ങാടിക്കൽ വിജയകുമാർ, ഐക്കര ഉണ്ണികൃഷ്ണൻ, എ. വിജയൻ നായർ, സുരേഷ് മുല്ലൂർ, കെ. സുന്ദരേശൻ, ബിജു അങ്ങാടിക്കൽ, പ്രകാശ് ടി. ജോൺ, ജോസ് പള്ളിവാതുക്കൽ, ബാബുജി, വിനയൻ ചന്ദനപ്പള്ളി, സാംകുട്ടി അടിമുറിയിൽ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.