ഐ.എൻ.ടി.യു.സി ധർണ നടത്തി

മല്ലപ്പള്ളി: ലക്ഷദ്വീപിൽ കേന്ദ്രസർക്കാർ നടത്തുന്ന അഡ്മിനിസ്ട്രേറ്റർ ഭരണം അവസാനിപ്പിക്കുക. ലക്ഷദ്വീപിലെ ജനങ്ങൾക്ക് ​​ൈസ്വ​ര ജീവിതം അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്​ ഐ.എൻ.ടി.യു.സി നിയോജക മണ്ഡലം കമ്മിറ്റി മല്ലപ്പള്ളി പോസ്​റ്റ്​ ഓഫിസിനു മുന്നിൽ നടത്തിയ ധർണ സംസ്ഥാന നിർവാഹകസമിതി അംഗം എ.ഡി ജോൺ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡൻറ് പി.എം. റെജിമോൻ അധ്യക്ഷതവഹിച്ചു. കോൺഗ്രസ് മല്ലപ്പള്ളി മണ്ഡലം പ്രസിഡൻറ്​ ടി.പി ഗിരീഷ് കുമാർ ,സജി തേവരോട്ട് ,സജി തോട്ടത്തിമലയിൽ ,സണ്ണി തലചിറക്കൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.