അടൂർ മണ്ഡലത്തിലെ കിഫ്ബി പ്രോജക്ടുകൾ സമയബന്ധിതമായി പൂർത്തീകരിക്കും -ചിറ്റയം ഗോപകുമാർ

അടൂർ: മണ്ഡലത്തിലെ കിഫ്ബി പ്രോജക്ടുകൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. കിഫ്ബി പദ്ധതികളായ ആനയടി-കൂടൽ പാത, പന്തളം ബൈപാസ്, അടൂർ റിങ്​റോഡ്, അടൂർ ഇരട്ടപ്പാലം, ഏഴംകുളം-കൈപ്പട്ടൂർ പാത അടക്കമുള്ള പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും ചിറ്റയം കൂട്ടിച്ചേർത്തു . മണ്ഡലത്തിലെ കിഫ്ബി വർക്കുകളുടെ കാലതാമസം ഒഴിവാക്കുന്നതിനായി കിഫ്ബിയുടെയും കേരള റോഡ് ഫണ്ടി​ൻെറയും പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരുടെയും യോഗം ചിറ്റയം ഗോപകുമാറി​ൻെറ അധ്യക്ഷതയിൽ ഡെപ്യൂട്ടി സ്പീക്കറുടെ ചേംബറിൽ ചേർന്നു. പഴകുളം മുതൽ കുരമ്പാല വരെ ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കുന്നതിന് തീരുമാനമെടുത്തു. ജൂലൈ 18ന് പ്രവൃത്തി ആരംഭിക്കും. കൂടൽ ഭാഗത്ത് ഒറ്റത്തേക്ക് വരെ ടാറിടൽ​ ജൂലൈ 24നും ഇതിനിടയിലുള്ള ഭാഗങ്ങളും ചന്ദനപ്പള്ളി പാലത്തി​ൻെറ നിർമാണവും ജൂൺ പതിനാലിനും ആരംഭിക്കും. ജല അതോറിറ്റിയുടെ പൈപ്പ് ലൈൻ ഇടുന്ന ഭാഗം ഒഴിച്ച് ബാക്കി ഭാഗങ്ങൾ ടാർ ചെയ്യുന്നതിനും പൈപ്പ് ലൈൻ ഇട്ടശേഷം ആ ഭാഗം ബ്രിക്സ് ടൈൽ ഇടുന്നതിനും യോഗം തീരുമാനമെടുത്തു. പന്തളം ബൈപാസി​ൻെറ രണ്ടാമത് പൂർത്തീകരിച്ച് അലൈൻമൻെറ് അംഗീകരിച്ചു. അവിടെ ഇൻവെസ്​റ്റിഗേഷൻ നടത്തുന്നതിനായി എസ്​റ്റിമേറ്റ് സമർപ്പിച്ചു. ജൂലൈ 15ന് ടെൻഡർ ചെയ്യാനും തീരുമാനമെടുത്തു. ആഗസ്​റ്റ്​ 31നകം ടെൻഡർ നടപടി പൂർത്തീകരിച്ച് പന്തളം ബൈപാസി​ൻെറ ഭൂമി ഏറ്റെടുക്കുന്നത് അടക്കമുള്ള മറ്റ് പ്രവൃത്തികൾ ആരംഭിക്കാനും തീരുമാനിച്ചു. അടൂർ റിങ് റോഡി​ൻെറ ഇൻവെസ്​റ്റിഗേഷൻ വർക്ക് പൂർത്തീകരിച്ചിട്ടുണ്ട്. അതി​ൻെറ പദ്ധതി തയാറാക്കി ഡിസൈൻ വിഭാഗത്തിന് കൊടുക്കാനും തീരുമാനം എടുത്തു. അടൂർ ഇരട്ടപ്പാലത്തി​ൻെറ നിർമാണത്തിലുള്ള അപാകത പരിശോധിക്കുകയും എത്രയും വേഗം പാലംപണി പൂർത്തീകരിക്കുന്നതിന് കരാറുകാരന് നിർദേശം കൊടുക്കുന്നതിനും തീരുമാനിച്ചു. നിർമാണ പുരോഗതി മനസ്സിലാക്കിയശേഷം ഓട, പാർഥസാരഥി റോഡ്, അടക്കമുള്ള കാര്യങ്ങളെ സംബന്ധിച്ച് തുടർന്ന് പരിശോധന നടത്തി ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ഏഴംകുളം -കൈപ്പട്ടൂർ പാത സാങ്കേതിക അനുമതിക്കായി നൽകിയിരിക്കുകയാണ്. രണ്ട് ദിവസത്തിനകം സാങ്കേതിക അനുമതി ലഭ്യമാക്കി ഉടൻ തന്നെ ടെൻഡർ ചെയ്യുന്നതിനും തീരുമാനമെടുത്തു. അവിടെ കൈപ്പട്ടൂർ സെക്​ഷനിൽനിന്ന്​ എസ്​റ്റിമേറ്റ് കിട്ടാത്തതാണ് ടെൻഡർ നടപടി വൈകാൻ കാരണമെന്ന് ചിറ്റയം പറഞ്ഞു. അടൂർ തുമ്പമൺ റോഡി​ൻെറ സർവേ പൂർത്തീകരിച്ചു. അതി​ൻെറ സർട്ടിഫിക്കറ്റ് റവന്യൂ വകുപ്പിൽനിന്ന് വാങ്ങിയ ശേഷം ഭൂമി ഏറ്റെടുക്കൽ അടക്കം ഉള്ള മറ്റ് നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയിട്ടുണ്ട്. യോഗത്തിൽ അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ, പൊതുമരാമത്ത് റോഡ്സ് വിഭാഗം ചീഫ് എൻജിനീയർ അജിത് രാമചന്ദ്രൻ, കെ.ആർ.എഫ്.ബി പ്രോജക്ട്​ ഡയറക്റ്റർ ഡാർലിൻ സി.ഡിക്രൂസ്, കെ.ആർ.എഫ്.ബി ടീം ലീഡർ ദീപ്തി, പൊതുമരാമത്ത് പത്തനംതിട്ട എക്സിക്യൂട്ടിവ് എൻജിനീയർ ബി. വിനു, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.