അടൂർ: ബി.ജെ.പി ഭാരവാഹികൾെക്കതിരെ കള്ളക്കേസുകൾ ചുമത്തി അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് ബി.ജെ.പി അടൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരം നടത്തി. മണ്ഡലം പ്രസിഡൻറ് അനിൽ നെടുമ്പള്ളിൽ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ പ്രസിഡൻറ് ആർ. ജിനു അധ്യക്ഷത വഹിച്ചു. പ്രദീപ്കുമാർ, കൗൺസിലർ ശ്രീജ എസ്. നായർ, എസ്. രജനീഷ്, അടൂർ സുഭാഷ്, ഗോപൻ മിത്രപുരം, സാംകുട്ടി, ശിവദാസൻ നായർ, അനിയൻകുഞ്ഞ്, സുനിൽകുമാർ, കെ. ജയൻ, ജി. മഹേഷ്, ജി. സുരേഷ്, ഗോപകുമാർ എന്നിവർ പങ്കെടുത്തു. ജനറൽ ആശുപത്രി കവലയിൽ സമരം സംസ്ഥാന സമിതി അംഗം രാജൻ പെരുമ്പയിക്കാട് ഉദ്ഘാടനം ചെയ്തു. മണ്ഡലം ട്രഷറർ വേണുഗോപാൽ അധ്യക്ഷത വഹിച്ചു. പള്ളിക്കൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തെങ്ങമത്ത് പ്രതിഷേധധർണ പാർട്ടി അടൂർ മണ്ഡലം ജനറൽ സെക്രട്ടറി രാജേഷ് തെങ്ങമം ഉദ്ഘാടനം ചെയ്തു. വിജയകുമാർ അധ്യക്ഷത വഹിച്ചു. എം.കെ. അരവിന്ദൻ, ശ്രീകുമാർ, രാധാകൃഷ്ണൻ, സന്തോഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.