അടൂർ: ഇന്ധനവില വർധനക്കെതിരെ കേരള കോൺഗ്രസ് _-എം അടൂരിൽ ആറ് സ്ഥലത്ത് കേന്ദ്ര ഗവൺമൻെറ് ഓഫിസിന് മുന്നിൽ ധർണ നടത്തി. ഏഴംകുളത്ത് ബി.എസ്.എൻ.എൽ ഓഫിസിന് മുന്നിൽ നടന്ന ധർണ സംസ്ഥാന കമ്മിറ്റി അംഗം ഡോ. വർഗീസ് പേരയിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് തോമസ് മാത്യു അധ്യക്ഷത വഹിച്ചു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആർ. തുളസീധരൻ പിള്ള, സി.പി.എം ലോക്കൽ സെക്രട്ടറി എ.സി. ബോസ്, സി.പി.ഐ ലോക്കൽ സെക്രട്ടറി രാധാകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ബീന ജോർജ്, ബിനു തോമസ് എന്നിവർ സംസാരിച്ചു. അടൂർ മണ്ഡലത്തിൽ ടി.ബി. ജോസഫിൻെറ അധ്യക്ഷതയിൽ നിയോജക മണ്ഡലം പ്രസിഡൻറ് സജു മിഖായേൽ ഉദ്ഘാടനം ചെയ്തു. കൊടുമൺ മണ്ഡലം പ്രസിഡൻറ് മോഹനൻെറ അധ്യക്ഷതയിൽ ജില്ല സ്റ്റിയറിങ് കമ്മിറ്റി അംഗം ജോണി ചുണ്ടമണ്ണിലും നെടുമണിൽ ബെന്നി തേവോട്ടിൻെറ അധ്യക്ഷതയിൽ മണ്ഡലം പ്രസിഡൻറ് തോമസ് മാത്യുവും കീരുകുഴിയിൽ മണ്ഡലം പ്രസിഡൻറ് ബിജു ഫിലിപ്പിൻെറ അധ്യക്ഷതയിൽ ജില്ല കമ്മിറ്റി അംഗം ജോസ് കുളത്തുങ്കരോട്ടും പറക്കോട് തോമസ് പേരയിലിൻെറ അധ്യക്ഷതയിൽ നഗരസഭ കൗൺസിലർ അജി പാണ്ടിക്കുടിയിലും ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.