പന്തളത്ത് നിയന്ത്രണങ്ങൾ ലംഘിച്ച് വ്യാപാരസ്ഥാപനങ്ങൾ തുറന്നു

പന്തളം: കോവിഡ് ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്കും രോഗവ്യാപനവും കൂടുതലായതിനാൽ വെള്ളിയാഴ്ച സംസ്ഥാന സർക്കാർ അനുവദിച്ച ലോക്ഡൗൺ ഇളവുകളിൽനിന്ന്​ ഒഴിവാക്കിയ പന്തളത്ത് നിയന്ത്രണങ്ങൾ പൂർണമായും ലംഘിച്ച് വ്യാപാര സ്ഥാപനങ്ങൾ തുറന്നു. എം.സി റോഡിലും പത്തനംതിട്ട-മാവേലിക്കര റോഡിലും വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. അപ്രതീക്ഷിതമായുണ്ടായ വാഹനത്തിരക്ക് പൊലീസിനെയും ഞെട്ടിച്ചു. രാവിലെ 11.30ഓടെ വാഹനങ്ങളുടെ നീണ്ട നിര കാണപ്പെട്ടു. വാഹന നിയന്ത്രണത്തിനായി റോഡി​ൻെറ ഓരോ വശങ്ങൾ ബാരിക്കേഡ് ​െവച്ച്​ അടച്ചിരുന്നു. ശേഷിക്കുന്ന ഭാഗത്തുകൂടി നാലു വശങ്ങളിൽനിന്നും വാഹനങ്ങൾ എത്തിയതോടെ ഏറെനേരം ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. തിരക്ക് ക്രമാതീതമായി വർധിച്ചതോടെ പൊലീസ് സംഘവും പരിശോധനക്കെത്തി. പന്തളത്തി​ൻെറ വിവിധ ഭാഗങ്ങളിൽ വസ്ത്രവ്യാപാര സ്ഥാപനങ്ങൾ ഉൾപ്പെടെ തുറന്നിരുന്നു. തുറന്നു പ്രവർത്തിച്ച മിക്ക കടകളും ഉച്ചയോടെ പൊലീസ് അടപ്പിച്ചു. പന്തളം ഒഴികെ മറ്റ് സ്ഥലങ്ങളിൽ നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകുന്നതിനാലാണ്​ പന്തളത്തും തിരക്ക് വർധിക്കുന്നതെന്നാണ്​ പൊലീസ്​ പറയുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.