പെരുനാട്ടിൽ വൻ കോടശേഖരം പിടികൂടി

വടശ്ശേരിക്കര: ചാരായം ഉൽപാദിപ്പിക്കാൻ കരുതിയിരുന്ന അറുനൂറിലധികം ലിറ്റർ കോട എക്സൈസ് പിടികൂടി. പെരുനാട് എ.വി.ടി എസ്​റ്റേറ്റിലെ നോർത്ത് ഡിവിഷനിൽ കക്കാട്ടാറി​ൻെറ തീരത്ത് ആറ്റുപുറമ്പോക്കിൽ സൂക്ഷിച്ചതായിരുന്നു കോട. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജെ.എസ്. ബിനുവിന് ലഭിച്ച രഹസ്യ വിവരത്തി​ൻെറ അടിസ്ഥാനത്തിൽ പുലർച്ച തിരച്ചിൽ നടത്തിയതിലാണ് കോട കണ്ടെടുത്തത്. എക്സൈസ് പ്രിവൻറീവ് ഓഫിസർമാരായ അലക്‌സാണ്ടർ. പി.ജേക്കബ് , കെ. രഘുകുമാർ , സിവിൽ എക്സൈസ് ഓഫിസർ വി. ശിഖിൽ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.