തെരുവുവിളക്കുകൾ തെളിയുന്നില്ല

പത്തനംതിട്ട: നഗരസഭയിൽ തെരുവുവിളക്ക് പരിപാലനം ഉൾപ്പെടെ മറ്റ് പല വികസന പ്രവർത്തനങ്ങളും നിശ്ചലമായതായി യു.ഡി.എഫ് പാർലമൻെററി പാർട്ടി ലീഡർ കെ. ജാസിം കുട്ടി ആരോപിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനം കുഴപ്പമില്ലാത്ത രീതിയിൽ നടക്കുന്നുണ്ടെങ്കിലും മറ്റു കാര്യങ്ങളിൽ അനാസ്ഥയാണ്. ലോക്ഡൗൺ കാലത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് യു.ഡി.എഫ് എല്ലാ പിന്തുണയും നൽകിയിട്ടുണ്ട്. നഗരത്തിലെ പ്രധാന ജങ്​ഷനുകളും പ്രധാന പാതയോരങ്ങളും ഇരുട്ടിലാണ്. വാർഡുകളിലും ഇതേ അവസ്ഥയാണ്. സെൻട്രൽ ജങ്​ഷൻ, സ്‌റ്റേഡിയം ജങ്​ഷൻ, കുമ്പഴ ജങ്​ഷൻ, വെട്ടിപ്പുറം, കൊരട്ടിമുക്ക് ഭാഗങ്ങളിൽ ഹൈമാസ്​റ്റ്​ ലൈറ്റ്​ തെളിയാതായിട്ട് മാസങ്ങളായി. വാർഡുകളിലെ സോഡിയം വേപ്പർ ലാമ്പുകൾ പൂർണമായും തെളിയുന്നില്ല. ഇവ മാറ്റി എൽ.ഇ.ഡി സ്ഥാപിക്കണമെന്ന നിർദേശം സമർപ്പിച്ചിട്ട് മാസങ്ങളായി. ഈ സാമ്പത്തിക വർഷത്തെ പൊതുമരാമത്ത് പ്രവൃത്തികൾ ടെൻഡർ നടപടിയിലേക്ക് കടന്നിട്ടില്ല. കഴിഞ്ഞ ലോക്ഡൗൺ കാലത്ത് കൃഷിഭവനുമായി ചേർന്ന് അടുക്കളത്തോട്ടം പദ്ധതി നടപ്പാക്കാൻ പച്ചക്കറി വിത്തുകൾ നൽകിയിരുന്നു. ഇത്തവണ അതും നടപ്പാക്കിയില്ല. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പേരിൽ നഗരസഭയുടെ മറ്റ് വികസന പ്രവർത്തനങ്ങൾ നിശ്ചലമാകുന്ന അവസ്ഥ ഒഴിവാകാൻ ഭരണ സമിതി ഉണർന്ന് പ്രവർത്തിക്കണമെന്നും ജാസിം കുട്ടി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.