പന്തളത്തെ കഞ്ചാവ് കൃഷി: അന്വേഷണം നടത്തണം -എസ്.ഡി.പി.ഐ

പന്തളം: പന്തളത്ത് കണ്ടെത്തിയ കഞ്ചാവ് കൃഷി ഞെട്ടിപ്പിക്കുന്നതാണെന്നും ഇതിന്മേൽ പഴുതടച്ച അന്വേഷണം വേണമെന്നും എസ്.ഡി.പി.ഐ മേഖല പ്രസിഡൻറ്​ മുജീബ് ചേരിക്കൽ ആവശ്യപ്പെട്ടു. സംഭവത്തിനു പിന്നിലെ നിഗൂഢത പുറത്തുകൊണ്ടുവരണം. ഇതിനു മുമ്പ്​​ യുവാക്കളിൽ കഞ്ചാവ് കച്ചവടം നടത്തിയവരെ പിടിച്ച്​ പൊലീസിൽ ഏൽപിക്കുകയും രാഷ്​ട്രീയ ഇടപെടൽ മൂലം കേസുകൾ ഒന്നും ഇല്ലാതെ പുറത്തുവരുകയും ചെയ്തിട്ടുണ്ട്. ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കാതെ ഇരിക്കണമെങ്കിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന്​ സത്യസന്ധമായ അന്വേഷണം ആവശ്യമാണ്​. എത്രയും വേഗം യഥാർഥ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.