വടശ്ശേരിക്കര: ലോക് ഡൗണിൻെറ മറവിൽ വ്യാപകമായി വാറ്റ് നടക്കുന്ന വിവരത്തിൻെറ അടിസ്ഥാനത്തിൽ എക്സൈസ് വകുപ്പ് പൊലീസുമായി ചേർന്ന് നടത്തിയ പരിശോധനയിൽ യുവാവ് അറസ്റ്റിൽ. റാന്നി എക്സൈസ് പാർട്ടിയും പൊലീസും ചേർന്ന് നടത്തിയ പരിശോധനയിൽ റാന്നി- പുതുശ്ശേരിമല പാറയ്ക്കൽ കോളനിയിൽ പൂന്തുരുത്തിയിൽ വീട്ടിൽ രഞ്ചിത്തിൻെറ വീട്ടിൽനിന്ന് 120 ലിറ്റർ കോടയും രണ്ട് ലിറ്റർ ചാരായവും പിടികൂടി. രഞ്ചിത്തിനെ (34) റിമാൻഡ് ചെയ്തു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജെ.എസ്. ബിനുവിൻെറ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ റേഞ്ച് ഇൻസ്പെക്ടർ ബി.വിഷ്ണു, റാന്നി പൊലീസ് എ.എസ്.ഐ. വിനോദ്, സിവിൽ പൊലീസ് ഓഫിസർ ജോയി, പ്രിവൻറീവ് ഓഫിസർമാരായ ഹസൻ ഖാൻ, സുരേഷ് ഡേവിഡ് സിവിൽ എക്സൈസ് ഓഫിസർമാരായ ബി.ബിജു, ജിത്ത് എം.എസ്. ജിഷ്ണു എ,അഭിജിത് എം. അഫ്സൽ നാസർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.