വീട്ടിൽനിന്ന്​ കോട പിടികൂടി; യുവാവ്​ അറസ്​റ്റിൽ

മല്ലപ്പള്ളി: എക്സൈസ് റേഞ്ച്​ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ താലൂക്കിൽ നടത്തിയ പരിശോധനയിൽ 90 ലിറ്റർ കോട പിടികൂടി. ഒരാളെ അറസ്​റ്റ്​​ ചെയ്​തു. പുറമറ്റം പടുതോട് താഴത്തുവെള്ളയിൽ വീട്ടിൽ ഷിജുവാണ്​ (39) അറസ്​റ്റിലായത്​. വീടി​ൻെറ അടുക്കളയിലാണ്​ ബാരലിൽ കോട സൂക്ഷിച്ചിരുന്നത്. പട്രോളിങ്ങിനിടെ വെണ്ണിക്കുളം ഭാഗത്തു മദ്യപിച്ചയാളെ കണ്ട്​ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരത്തി​ൻെറ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്​. 105 ലിറ്റർ സ്പിരിറ്റ് പിടികൂടിയ കേസിലെ ഒന്നാം പ്രതിയായി വിചാരണ നേരിട്ടയാളും കോയിപ്രം പൊലീസ് സ്​റ്റേഷനിൽ രജിസ്​റ്റർ ചെയ്ത നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമാണ്. കോവിഡ് പരിശോധനകൾക്ക് ശേഷം തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. റേഞ്ച്​ ഇൻസ്പെക്ടർ കെ.ബി. ബിനു, വി.കെ. സന്തോഷ് കുമാർ, ജി. വിജയദാസ്, എൻ.ബി. സുമേദ് കുമാർ, ജിജി ബാബു, എ.സി. രാമചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.