പത്തനംതിട്ട റിങ്​ ​റോഡിലേക്ക്​ വളർന്ന്​ പുല്ലുകൾ:​ ഭീഷണിയാകുന്നു

ptl th 1 പത്തനംതിട്ട: റിങ്​ റോഡിലേക്ക്​ തലനീട്ടി നിൽക്കുന്ന പുല്ലുകൾ വൻ ഭീഷണിയാകുന്നു. ഇരുവശത്തുമായി ഒരാൾപൊക്കത്തിലാണ്​ പുല്ലുകൾ​ പന്തലിച്ചിരിക്കുന്നത്​​. വൈദ്യുതി പോസ്​റ്റുകളിലേക്കും സിഗ്​നൽ ബോർഡുകളിലേക്കും കാട് കയറിയ നിലയിലാണ്. ദിശാ സൂചക ബോർഡുകൾ കാട്കയറി മറഞ്ഞു. വർഷങ്ങൾക്ക് മുമ്പ് റോഡരികിൽ നട്ടുപിടിപ്പിച്ച തണൽമരങ്ങളിലും കാട്ട്​വള്ളികൾ പടർന്ന്​ കയറിക്കിടക്കുന്നു​. ഏറെ നാളായി സംരക്ഷണം ഇല്ലാതെ ഇവ നശിക്കുകയാണ്​. തണൽമരങ്ങളുടെ ചുറ്റും സ്ഥാപിച്ച വേലികൾ ഇളകി കാടുകയറിക്കിടക്കുന്നു. നഗരസൗന്ദര്യവത്​കരണത്തിനായി റോഡരികിൽ നട്ടുപിടിപ്പിച്ച ചെടികളും നശിച്ചു. റിങ്​ റോഡരികിലെ കാട്ടിലേക്കാണ് ഇപ്പോൾ ആളുകൾ മാലിന്യം വലിചെറിയുന്നത്. ദുർഗന്ധം കാരണം സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥ. അബാൻ ജങ്​ഷൻ മുതൽ സ്​റ്റേഡിയം വരെ മാലിന്യങ്ങൾ നിറഞ്ഞിരിക്കുകയാണ്​. അറവ് ശാലയുടെ ഭാഗത്ത് കൂടി മൂക്കുപൊത്തിയാണ് ആളുകൾ കടന്ന്പോകുന്നത്. ലോക് ഡൗൺ ആയതോടെ തെരുവ് നായ്ക്കളുടെ വിഹാര കേന്ദ്രമായും റിങ്​ ​റോഡ്​ മാറിക്കഴിഞ്ഞു. photo mail/........ptl th1 പത്തനംതിട്ട റിങ്​ റോഡ്​ പുല്ലുവളർന്നു നിൽക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.