പന്തളം: നഗരസഭാ ഭരണസമിതിയുടെ കെടുകാര്യസ്ഥതയിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച നഗരസഭ കവാടത്തിൽ സത്യഗ്രഹം നടത്താൻ യു.ഡി.എഫ് തീരുമാനിച്ചു. നഗരസഭ ഏഴാം വാർഡിൽ ആശാവർക്കറുടെ പ്രവർത്തനമില്ലാത്തതിലും കോവിഡിൻെറ പേരിലെ അഴിമതിയിലും പ്രതിഷേധിച്ചാണ് സമരം. വാർ റൂം എന്ന പേരിൽ കോവിഡ് പ്രതിരോധത്തിന് സംവിധാനമുണ്ടാക്കിയെങ്കിലും ഒരു പ്രവർത്തനവും നടക്കുന്നില്ലെന്ന് യു.ഡി.എഫ് ആരോപിച്ചു. കോവിഡിൻെറ മറവിൽ കൗൺസിൽ തീരുമാനമില്ലാതെ പല വിധ പർച്ചേസുകളും നടത്തുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.