റാന്നി: കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് രൂപരേഖ തയാറാക്കി വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത്. കോവിഡ് രണ്ടാം ഘട്ട തരംഗത്തിൽ വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിൽ വ്യാപനം ഏറെ വർധിച്ചിരുന്ന സാഹചര്യത്തിലാണ് നടപടി. എല്ലാ വാർഡിലും ജനജാഗ്രത സമിതികൾ വാർഡുതലത്തിലുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്. കോവിഡ് വ്യാപനത്തിന് കുറവില്ലാത്ത സാഹചര്യത്തിൽ പ്രതിരോധം കൂടുതൽ ശക്തമാക്കാൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.കെ. ജയിംസിൻെറ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗം തീരുമാനിച്ചു. രോഗബാധിതരായവർക്ക് തുടർന്നുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനും അടുത്ത ഒരു തരംഗം ഉണ്ടായാൽ ഫലപ്രദമായി പ്രതിരോധിക്കുന്നതിനു ആസൂത്രിതമായ മുന്നൊരുക്കം നടത്തുന്നതിനും യോഗം തീരുമാനിച്ചു. ഇതിനായി വാർഡുതല ജാഗ്രത സമിതികൾ ജനക്ഷേമ സമിതികളാക്കും. ജനക്ഷേമ സഭകൾ വാർഡ് തലത്തിൽ നടക്കുന്ന തുടർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. 100 കിടക്കകളോട് കൂടിയ ഡി.സി.സി നവോദയ വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്. 25 മുതൽ ഇതിൻെറ പ്രവർത്തനം തുടങ്ങും. കുടുംബാംഗങ്ങൾ എല്ലാം കോവിഡ് ബാധിതരായ വീടുകൾ ഡൊമിസിലറി സൻെററുകളായി കണ്ടു ഭക്ഷണവിതരണം തുടരും. പൊതു ജനപങ്കാളിത്തത്തോടെ ഇതിനായി ധനവിഭവ സമാഹരണം നടത്തുന്നതിനും യോഗം തീരുമാനിച്ചു. വെച്ചൂച്ചിറ സൻെറ് തോമസ് ഹൈസ്‌കൂൾ അധ്യാപകരും സ്റ്റാഫ് എന്നിവർ സമാഹരിച്ച തുക ടീച്ചർ ഇൻ ചാർജ് വി.ടി. ലിസി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ടി.കെ. ജയിംസിനു കൈമാറി ഇതിൻെറ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്തിലെ 18 വയസ്സിൽ താഴെയുള്ള എല്ലാ കുട്ടികൾക്കും പ്രതിരോധ മരുന്ന് വിതരണം ചെയ്യുന്ന പദ്ധതി 24ന് ആരംഭിക്കും. 21 ദിവസം വീതം നീളുന്ന മൂന്ന് ഘട്ടം മരുന്നുകൾ വനിത ശിശു വികസനപ്രവർത്തകരിലൂടെ വീടുകളിൽ എത്തിക്കും. വിവരങ്ങൾ രേഖപ്പെടുത്താൻ ആരോഗ്യ കാർഡ് വീടുകളിൽ നൽകും. കുട്ടികളിൽ പ്രതിരോധ മരുന്നുകളുടെ ഫലപ്രാപ്‌തി, ഗവേഷണകേന്ദ്രങ്ങൾ പഠന വിധേയമാക്കും. വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ ഡയറ്റിൻെറ സഹായത്തോടെ 'വിദ്യാവെളിച്ചം 'പദ്ധതിക്ക് രൂപം നൽകും. നിലവിലെ ഓൺലൈൻ പഠനത്തിൽ കുട്ടികൾക്ക് അനുഭവപ്പെടുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. സർവകക്ഷി യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം സതീഷ് പണിക്കർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് നിഷ അലക്സ്, എസ്. രമാദേവി, പൊന്നമ്മ ചാക്കോ, വർക്കി, ജോയ് കാനാട്ട്, ഷാജി പുറമറ്റം ടി.കെ. ബാബു, വർഗീസ് ചാക്കോ, അംബി പള്ളിക്കൽ, പ്രസന്നൻ, ജോസ് പാത്രമങ്കൽ എന്നിവർ സംസാരിച്ചു. ptl rni _3 sketch
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.