ആംബുലൻസ് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്

മല്ലപ്പളളി: സേവാഭാരതി കൊറ്റനാട് യൂനിറ്റി​ൻെറ ആംബുലൻസ് ചാലാപ്പള്ളിയ്ക്കു സമീപം പെരുമ്പെട്ടി റോഡിൽ വെള്ളിയാഴ്​ച വെളുപ്പിന് മൂന്നു മണിയോടെ മറിഞ്ഞു. ചെ​െന്നെയിൽനിന്നു കായംകുളത്തെത്തിയ ആലപ്ര സ്വദേശിയെ റെയിൽവേ സ്​റ്റേഷനിൽനിന്നു കൊണ്ടുവരുന്ന വഴിയാണ് അപകടം. പെരുമ്പെട്ടി റോഡിൽ കുറുകെ ചാടിയ പട്ടിയെ രക്ഷിക്കാൻ വെട്ടിച്ചപ്പോൾ ആംബുലൻസ് മറിയുകയായിരുന്നു. ഡ്രൈവർ ചാലാപ്പള്ളി മായാവിലാസത്തിൽ മനീഷ് കുമാറിന് (37) കാലിന്​ പരിക്കേറ്റു. ആംബുലൻസിലുണ്ടായിരുന്ന ആലപ്ര സ്വദേശിയെയും വിളിക്കാൻ പോയ ബന്ധുവിനെയും ഡ്രൈവർ മനീഷിനെയും പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം ഡിസ്ചാർജ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.