പന്തളത്തും കുളനടയിലും നിയന്ത്രണം കടുപ്പിക്കുന്നു

പന്തളം: കോവിഡ് വ്യാപനം രൂക്ഷമായതോടെ പന്തളം, കുളനട മേഖലകൾ കടുത്ത നിയന്ത്രണത്തിലേക്ക്​. പന്തളത്ത് കോളനികൾ കേന്ദ്രീകരിച്ചുള്ള രോഗവ്യാപനം ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്. ഒരാഴ്ചക്കുള്ളിൽ രോഗികളുടെ എണ്ണം വർധിച്ചതിനാൽ നഗരസഭയിലെ വിവിധ വാർഡുകൾ കണ്ടെയ്ൻമൻെറ്​ സോണുകളാക്കി. പന്തളം മുനിസിപ്പാലിറ്റി വാർഡ് രണ്ട് കരിപ്പൂർ ക്ഷേത്രം മുതൽ പുല്ലാമഠത്തിൽ ഭാഗം വരെയും സർവിസ് സ്​​േറ്റഷൻഭാഗം മുതൽ പുതുശ്ശേരി കോളനിവരെയും ഭാഗങ്ങൾ, വാർഡ് 28 മണ്ണിൽപറമ്പിൽ മുട്ടാർ മണ്ണിൽ മുത്തുണിയിൽ മുതൽ പറപ്പള്ളി കണ്ടത്തിൽ ഭാഗങ്ങൾ വരെ, വാർഡ് 17 മണ്ണാംകോണം കോളനി മുതൽ മൈലാടുംകുളം കോളനിവരെ മേഖലകളിലാണ് കണ്ടെയ്ൻമൻെറ് സോൺ നിയന്ത്രണം. പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് വാർഡ് ഒന്ന് പെരുമ്പുളിക്കൽ ലക്ഷം വീട് കോളനി, കുളനട ഗ്രാമപഞ്ചായത്ത് വാർഡ് നാല് വെട്ടിക്കുന്ന് കോളനി, വാർഡ് അഞ്ച് വട്ടയം കോളനി, വാർഡ് ഒമ്പത് കലാവേദി ജങ്​ഷൻ മുതൽ ഇന്ദിരാനഗർ വരെയും കണ്ടെയ്​ൻമൻെറ്​ സോണാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.