തിരുവല്ല: വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ വൈദ്യുതാഘാതമേറ്റ് തെറിച്ചുവീണ് കെ.എസ്.ഇ.ബി കരാർ ജീവനക്കാരന് ഗുരുതര പരിക്ക്. കെ.എസ്.ഇ.ബി തിരുവല്ല സെക്ഷൻ ഓഫിസിലെ കരാർ ജീവനക്കാരനായ റാന്നി മോതിരവയൽ വേങ്ങത്തടം വീട്ടിൽ ജോബിനാണ് (32) പരിക്കേറ്റത്. വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെ തിരുവല്ല കെ. എസ്. ആർ. ടി. സി ബസ് ടെർമിനലിന് മുന്നിലായിരുന്നു സംഭവം. ടെർമിനലിൻെറ മുന്നിലെ ട്രാൻസ്ഫോർമറുമായി ബന്ധപ്പെട്ട ലൈനിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് ജോബിക്ക് വൈദ്യുതാഘാതമേറ്റത്. വലതു കൈയ്ക്ക് ഷോക്കേറ്റ് റോഡിലേക്ക് തെറിച്ചുവീണ ജോബിയുടെ തലയ്ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച ജോബിയുടെ നില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.