അടൂർ: കോവിഡ് പ്രതിരോധത്തിൻെറ ഭാഗമായി പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പള്ളിക്കൽ, കടമ്പനാട്, ഏറത്ത്, ഏഴംകുളം, ഏനാദിമംഗലം, കലഞ്ഞൂർ, കൊടുമൺ ഗ്രാമപഞ്ചായത്തുകൾക്ക് പ്രതിമാസ വാടകക്ക് ആംബുലൻസുകൾ കൈമാറി. 130 വാർഡുകളിലായി 650 പൾസ് ഓക്സിമീറ്ററും ആശ പ്രവർത്തകർക്കും ക്ഷീരകർഷകർക്കുമായി 2000 എൻ95 മാസ്കുകളും വിതരണം ചെയ്യാൻ പ്രവർത്തനം നടന്നുവരുന്നതായി പ്രസിഡൻറ് ആർ. തുളസീധരൻ പിള്ള അറിയിച്ചു. തുളസീധരൻ പിള്ള ആംബുലൻസുകൾ ഫ്ലാഗ്ഓഫ് ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.പി. മണിയമ്മ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ കുഞ്ഞന്നാമ്മ കുഞ്ഞ്, റോഷൻ ജേക്കബ്, അഡ്വ. ആർ.ബി. രാജീവ്കുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ പി. രാജഗോപാലൻ നായർ, സന്തോഷ് ചാത്തന്നൂപ്പുഴ, സുശീല കുഞ്ഞമ്മക്കുറുപ്പ്, പുഷ്പവല്ലി, വി.എസ്. ആശ, പ്രിയങ്ക പ്രതാപ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ.പി. സന്തോഷ്, പി.വി. ജയകുമാർ, പി.ബി. ബാബു, എസ്. മഞ്ജു, ബി. സുജ, എം. മഞ്ജു, ടി. സരസ്വതി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.ആർ. രാജശേഖരൻ നായർ, അഡ്വ. സി. പ്രകാശ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.