പഴകുളം വലിയകുളം സംരക്ഷണമില്ലാതെ നശിക്കുന്നു

അടൂര്‍: പഴകുളം കവലക്കു സമീപം വലിയകുളം കാടുകയറി മാലിന്യം തള്ളൽ കേന്ദ്രമായി. കുളം കേന്ദ്രമാക്കി നടപ്പാക്കിയ പയ്യനല്ലൂര്‍ നീര്‍ത്തട പദ്ധതി പ്രയോജനകരമാക്കണമെന്ന ആവശ്യത്തിനു പരിഹാരമായില്ല. പശ്ചിമഘട്ട വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലക്ഷങ്ങള്‍ ചെലവിട്ട് നവീകരണം നടത്തി 2004 ജനുവരി 28-ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ മാത്യു കുളത്തുങ്കലാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. പഴകുളം സോഷ്യല്‍ സര്‍വിസ് സൊസൈറ്റിയാണ്​(പാസ്​) പദ്ധതി നിര്‍വഹണം നടത്തിയത്. കാര്‍ഷിക ഗ്രാമമെന്ന് അറിയപ്പെട്ടിരുന്ന പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ നെല്‍കൃഷി, പച്ചക്കറി, കിഴങ്ങുവര്‍ഗ വിളകള്‍ തുടങ്ങിയവക്ക് ജലസേചനം നടത്തുന്നതിന് ലക്ഷ്യമിട്ടിട്ടുള്ളതായിരുന്നു പദ്ധതി. ഇപ്പോള്‍ കുളം മാലിന്യം തള്ളൽ കേന്ദ്രമാണ്. സംരക്ഷണഭിത്തിയും കല്‍പടവുകളും ഉള്‍പ്പെടെ കുളം കാടുകയറി ഉപയോഗയോഗ്യമല്ലാതായി. പായലും ചളിയും നിറഞ്ഞ കുളത്തില്‍നിന്ന് വന്മേലില്‍ ഏലാത്തോട്ടിലേക്ക് വെള്ളമൊഴുകുന്ന ഇരുമ്പ്​ ഷട്ടറുകള്‍ തുരുമ്പിച്ചു നശിച്ചു. ചിറയിലെ പടിക്കെട്ടും ഭാഗികമായി തകര്‍ന്നു. അറവുമാടുകളുടെയും ഇറച്ചിക്കോഴികളുടെയും അവശിഷ്​ടങ്ങളും കുളത്തില്‍ തള്ളുന്നുണ്ട്. വന്മേലില്‍ ഏലാത്തോടും കാടുകയറി ചളിനിറഞ്ഞ നിലയിലാണ്. വാട്ടര്‍ഷെഡ് പദ്ധതി ഉദ്ഘാടനം കഴിഞ്ഞ് കുളം ശുചീകരിച്ചത് മൂന്നുതവണ മാത്രമാണ്​. PTL ADR Kulam മാലിന്യം തള്ളൽ കേന്ദ്രമായ പഴകുളം വലിയകുളം കാടുകയറിയ നിലയില്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.