പത്തനംതിട്ട: ജില്ലയില്‍ വ്യാഴാഴ്ച ഏഴ് കേന്ദ്രങ്ങളിലായി കോവിഡ് രണ്ടാംഡോസ് വാക്‌സിനേഷന്‍ നടക്കും. രണ്ടാംഡോസ് സ്വീകരിക്കുന്നവര്‍ക്ക് മാത്രമാണിത്. ഓരോ കേന്ദ്രത്തിലും നൂറുപേര്‍ക്ക് വീതമാകും വാക്‌സിന്‍ നല്‍കുക. മാര്‍ച്ച് 17 വരെ കോവിഷീല്‍ഡ് ആദ്യ ഡോസ് സ്വീകരിച്ചവരും ഏപ്രില്‍ 11വരെ കോവാക്‌സിന്‍ ആദ്യഡോസ് സ്വീകരിച്ചവര്‍ക്കുമാണ് രണ്ടാംഡോസ് നല്‍കുക. അതത് മേഖലയിലെ ആരോഗ്യപ്രവര്‍ത്തകരും ആശാപ്രവര്‍ത്തകരും ഫോണ്‍ മുഖേനയോ എസ്.എം.എസ് മുഖേനയോ വിവരം അറിയിച്ചവരാണ് രണ്ടാം ഡോസിനായി എത്തേണ്ടത്. കോവിഷീല്‍ഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ഇലന്തൂര്‍ കമ്യൂണിറ്റി ഹെല്‍ത്ത് സൻെറര്‍, കുന്നന്താനം കമ്യൂണിറ്റി ഹെല്‍ത്ത് സൻെറര്‍, വെച്ചൂച്ചിറ കമ്യൂണിറ്റി ഹെല്‍ത്ത് സൻെറര്‍. കോവാക്‌സിന്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ അടൂര്‍ ജനറല്‍ ആശുപത്രി, പത്തനംതിട്ട ജനറല്‍ ആശുപത്രി, മല്ലപ്പള്ളി താലൂക്ക് ആശുപത്രി, കുളനട പ്രൈമറി ഹെല്‍ത്ത് സൻെറര്‍. ജനറല്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ പ്ലാൻറ് സ്ഥാപിക്കും പത്തനംതിട്ട: ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ പ്ലാൻറ് സ്ഥാപിക്കാന്‍ ധാരണയായതായി വീണ ജോര്‍ജ് എം.എല്‍.എ അറിയിച്ചു. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷൻെറ കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഫണ്ട് ഉപയോഗിച്ച് മിനിറ്റിൽ 1500 ലിറ്റര്‍ ഓക്‌സിജന്‍ ഉൽപാദിപ്പിക്കാന്‍ ശേഷിയുള്ള പ്ലാൻറാണ് സ്ഥാപിക്കുക. ഒമ്പത് ആഴ്ചക്കുള്ളില്‍ പ്ലാൻറ് സ്ഥാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.