ഓൺലൈൻ വെബിനാർ

പത്തനംതിട്ട: 18 വയസ്സിനു മുകളിൽ ഉള്ളവരെ വാക്‌സിൻ യജ്ഞത്തി​ൻെറ ഭാഗമാക്കാനും വാക്സിൻ എടുക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന സംശയങ്ങൾ നിവാരണം ചെയ്യുന്നതിനുമായി പത്തനംതിട്ട കാതോലിക്കറ്റ് കോളജ്, നാഷനൽ സർവിസ് സ്കീം പത്താംനമ്പർ യൂനിറ്റി​ൻെറയും കേന്ദ്ര ഗവൺമെ​ൻറി​ൻെറ ഇൻഫർമേഷൻ-ബ്രോഡ്കാസ്​റ്റിങ് വിഭാഗത്തി​ൻെറയും ആഭിമുഖ്യത്തിൽ നടത്തി. ജില്ല മെഡിക്കൽ ഓഫിസിലെ സർവേയ്​ലൻസ് ഓഫിസർ ഡോ. പി. അജിത 'കോവിഡ് വാക്‌സിനേഷൻ' വിഷയത്തിൽ ക്ലാസ് നയിച്ചു. ഇൻഫർമേഷൻ-ബ്രോഡ്കാസ്​റ്റിങ് കോട്ടയം ജില്ല ഫീൽഡ് ഔട്രീച്ച് ബ്യൂറോ അസി. ഡയറക്ടർ സുധ എസ്.നമ്പൂതിരി, നാഷനൽ സർവിസ് സ്കീം പ്രോഗ്രാം ഓഫിസർമാരായ സജിത് ബാബു എസ്, സൗമ്യ ജോസ്, വളൻറിയർ സെക്രട്ടറിമാരായ അനിരുദ്ധ് ബി.കുറുപ്പ്, അമൃത സജീവ് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.