കാൾ സെൻറർ, ഹെൽപ് ഡെസ്ക് ആരംഭിച്ചു

കാൾ സൻെറർ, ഹെൽപ് ഡെസ്ക് ആരംഭിച്ചു മല്ലപ്പള്ളി: കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി മല്ലപ്പള്ളി പഞ്ചായത്തിൽ കാൾ സൻെറർ, ഹെൽപ് ഡെസ്ക് എന്നിവ പ്രവർത്തനം ആരംഭിച്ചു. കാൾ സൻെറിൽ ലഭിക്കുന്ന പരാതികൾ, നിർ​േദശങ്ങൾ എന്നിവ ഉടൻ തന്നെ രജിസ്​റ്ററിൽ രേഖപ്പെടുത്തി അടിയന്തര തുടർനടപടി സ്വീകരിക്കും. വൈദ്യസഹായം ആംബുലൻസ് ഉൾപ്പെടെ അടിയന്തര സേവനം ലഭ്യമാക്കേണ്ട സാഹചര്യങ്ങളിൽ താലൂക്ക് ആശുപത്രിയുമായി ബന്ധപ്പെട്ട് തുടർനടപടി സ്വീകരിക്കും. പഞ്ചായത്തുതല പ്രതിരോധ പ്രവർത്തനങ്ങൾ നിരീക്ഷിക്ക​ുന്നതിനും തുടർനടപടി സ്വീകരിക്കുന്നതിനും പഞ്ചായ​ത്ത്​ ഓഫിസിൽ വാർ റൂമും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കാൾ സൻെറർ/ഹെൽപ് ഡെസ്ക് ഫോൺ നമ്പറുകൾ: 9947125759, 9744459940, 8075772605, 9562261540, 9847170 149. കട്ട ഇളകി രൂപപ്പെട്ട കുഴികൾ അപകട ഭീഷണിയാകുന്നു മല്ലപ്പള്ളി: സി.എം.എസ് ഹൈസ്കൂളിന് സമീപം റോഡിൽ പാകിയ ലോക്ക് കട്ടകൾ ഇളകി കുഴികൾ രൂപപ്പെട്ടത് അപകട ഭീഷണിയാകുന്നു. വളവ് ആയതിനാൽ വാഹനങ്ങൾ റോഡി​ൻെറ വശങ്ങൾ ചേർന്നുവരുന്നത് അപകടങ്ങൾക്ക് കാരണമാകുന്നു. ലോക്കു കട്ടകൾ പൂർണമായും ഇളകിമാറി കുഴികൾ നിറയുന്ന സ്ഥിതിയിലാണ്. അശാസ്ത്രീയമായി കട്ട പാകിയതാണ് ഇളകാൻ കാരണമെന്നാണ് നാട്ടുകാരുടെ പരാതി. റോഡി​ൻെറ പണി പൂർത്തിയായി വർഷം തികയുന്നതിന് മുമ്പ്​ തന്നെ ഹൈസ്കൂൾ പടിക്കൽ റോഡിൽ കുഴികൾ രൂപപ്പെട്ടുതുടങ്ങിയിരുന്നു. കുഴികൾ അടച്ച് അപകടം ഒഴിവാക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തമായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.