കോവിഡ് വ്യാപനം: സ്വകാര്യ ആശുപത്രികളിലെ ക്രമീകരണങ്ങൾ വിലയിരുത്തി നഗരസഭ

പന്തളം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പന്തളം നഗരസഭ സജ്ജീകരിച്ച വാർ റൂമി​ൻെറ പ്രവർത്തനവുമായി ബന്ധപ്പെട്ട് നഗരസഭ ചെയർപേഴ്സൻ സുശീല സന്തോഷ്‌, നഗരസഭ സൂപ്രണ്ട് രേഖ, ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ രാധാകൃഷ്ണൻ ഉണ്ണിത്താൻ, കൗൺസിലർ പി.കെ. പുഷ്പലത എന്നിവരുടെ നേതൃത്വത്തിൽ നഗരസഭയിലെ വിവിധ ആശുപത്രികൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. പന്തളം എൻ.എസ്.എസ് മെഡിക്കൽ മിഷൻ ആശുപത്രി, സി.എം ആശുപത്രി, ചിത്ര ആശുപത്രി എന്നിവിടങ്ങളിൽ കോവിഡ് ബാധിതർക്ക് പരിചരണത്തിന് ആവശ്യമായ സജ്ജീകരങ്ങൾ ഒരുക്കിയതിനെ സംബന്ധിച്ച് വിലയിരുത്തി. രോഗികൾക്ക്​ ആവശ്യമായ ബെഡുകൾ, ഓക്സിജനേറ്റഡ് ബെഡുകൾ തുടങ്ങിയവ നേരിൽ കണ്ടു ബോധ്യപ്പെടുകയും തുടർന്ന് ഏറ്റെടുക്കേണ്ട പ്രവൃത്തികൾക്ക് നിർദേശം നൽകുകയും ചെയ്തു. കൂടാതെ സി.എഫ്.എൽ.ടി.സി, കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളും സന്ദർശിച്ചു. മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്നതിന് ആവശ്യമായ ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ സജ്ജീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.