പള്ളിക്കലിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സജ്ജം -എം.എൽ.എ

അടൂർ: പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് ചിറ്റയം ഗോപകുമാർ എം.എൽ.എയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. എല്ലാ വാർഡിലും 17, 18, 19, 20 തീയതികളിലായി ജാഗ്രത സമിതികൾ രണ്ടാംഘട്ടം ചേരാനും തീരുമാനിച്ചു. ഡൊമിസിലിയറി കോവിഡ് കെയർ സൻെററി​ൻെറ പ്രവർത്തനവും ആരംഭിച്ചു. 65 കിടക്കകൾ അവിടെ സജ്ജമാക്കിയിട്ടുണ്ട്. 27 പേരാണ് നിലവിൽ അഡ്മിറ്റായിട്ടുള്ളത്. പഞ്ചായത്തിൽ ആശ പ്രവർത്തകരുടെ നേതൃത്വത്തിൽ വാക്സിൻ എടു​േക്കണ്ടവരുടെ സർവേ പൂർത്തീകരിച്ചു. 6000 പേർക്ക് വാക്സിൻ എടുത്തുകഴിഞ്ഞു. രണ്ടാംഘട്ടം 5800 പേർക്ക് എടുക്കാനുണ്ട്. ഹോമിയോ വകുപ്പ് വഴി മരുന്നുകൾ വീട്ടിൽ എത്തിക്കാനും ആയുർവേദ വകുപ്പ് വഴി പ്രതിരോധ മരുന്നുകളടങ്ങിയ കിറ്റുകൾ വീട്ടിലെത്തിക്കാനും തീരുമാനിച്ചു. ഡൊമിസിലിയറി കെയർ സൻെററിലേക്കുള്ള സ്​റ്റാഫ് നഴ്സ്, ക്ലീനിങ് സ്​റ്റാഫ് തുടങ്ങിയവരെ നിയമിച്ചു. ഡോക്ടറുടെ നിയമനവുമായി ബന്ധപ്പെട്ട് എൻ.എച്ച്.എം കൃത്യമായി നടത്തുന്നതിന് ആവശ്യമായ നിർദേശം നൽകിയിട്ടുണ്ട്. ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡിലും അതിനാവശ്യമായ സൗകര്യങ്ങൾ ചെയ്യുന്നതു സംബന്ധിച്ച് തീരുമാനം എടുത്തിട്ടുണ്ട്. ഒരുപഞ്ചായത്തിൽ അഞ്ച് വാഹനങ്ങളെങ്കിലും കോവിഡ് അനുബന്ധ പ്രവർത്തനങ്ങൾക്കായി വേണം. ഇതുസംബന്ധിച്ച നിർദേശങ്ങൾ പ്രസിഡൻറിനും സെക്രട്ടറിക്കും നൽകി. ഹോം ഐസൊലേഷനിൽ ഇപ്പോൾ 203 പേരാണുള്ളത്. അവരെ നിരീക്ഷിക്കുന്നതിന് ജാഗ്രത സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അവർക്ക് ആവശ്യമായ മരുന്നും ഭക്ഷണവും എത്തിക്കുന്നതിന് സൗകര്യങ്ങളും ക്രമികരിച്ചിട്ടുണ്ട്. പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുശീല കുഞ്ഞമ്മ കുറുപ്പ്, വൈസ് പ്രസിഡൻറ് ആർ. മനു, ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ ജഗദീഷ്, പഞ്ചായത്ത് സെക്രട്ടറി, ഹെൽത്ത് ഇൻസ്പെക്ടർ അടക്കമുള്ളവർ യോഗത്തിൽ പങ്കെടുത്തു. 17ന് രാവിലെ 11ന് സർവകക്ഷി യോഗം ചേരാനും തീരുമാനിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.