പത്തനംതിട്ട: ആറന്മുളക്കാരുടെ മനസ്സ് ഇത്തവണയും വീണാ ജോർജിനൊപ്പം. ഭരണ മികവും വികസന പ്രവർത്തനങ്ങളും കിറ്റും വനിതയെന്ന പരിഗണനയും പ്രചാരണ വിഷയമാക്കിയ ഇടതുമുന്നണി മറ്റ് പ്രചാരണങ്ങളെയെല്ലാം പിന്തള്ളി വിജയം ൈകപ്പിടിയിലാക്കുകയായിരുന്നു. മുൻ മാധ്യമപ്രവർത്തകയെന്ന പ്രശസ്തിയും വീണക്ക് തുണയായി. 2016ലും കോൺഗ്രസിലെ അഡ്വ. കെ. ശിവദാസൻ നായരെയാണ് വീണാ ജോർജ് എതിരിട്ടത്. അന്ന് ശിവദാസൻ ആറന്മുളയിലെ സിറ്റങ് എം.എൽ.എയായിരുന്നു. ഇത്തവണ പകരം വീട്ടാമെന്ന ശിവദാസൻ നായരുടെ മോഹമാണ് വീണ തല്ലിക്കൊഴിച്ചത്. ബി.ജെ.പിയുടെ ഡീൽ ഇടപാടിൻെറ ആണിക്കെല്ലന്ന് വിശേഷിപ്പിക്കപ്പെട്ടേതാടെ ശ്രദ്ധേയമായ ആറന്മുളയിൽ ആരു വിജയിക്കുമെന്ന ആശങ്ക അവസാന നിമിഷംവരെ നിന്നു. വീണ വിജയിച്ചതോടെ ഡീൽ ഇടപാട് നടന്നുവെന്ന ആരോപണം ഉയരാനിടയുണ്ട്. സി.പി.എമ്മും ബി.ജെ.പിയുമായി ആറന്മുളയിലും കോന്നിയിലും ചെങ്ങന്നൂരും മഞ്ചേശ്വരത്തും ഡീൽ ഉറപ്പിച്ചിരിക്കുകയാണെന്ന് ആർ.എസ്.എസ് നേതാവ് ബാലശങ്കറാണ് വെളിെപ്പടുത്തിയത്. അതിന് തെളിവായി ആറന്മുളയിൽ ദുർബല സ്ഥാനാർഥിയെയാണ് ബി.ജെ.പി നിർത്തിയിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടികാട്ടി. ആറന്മുളയിലും ചെങ്ങന്നൂരും ബി.ജെ.പി വോട്ടുകൾ എൽ.ഡി.എഫിന് മറിക്കാനാണ് ബി.ജെ.പി തീരുമാനമെന്നുമായിരുന്നു ബാലശങ്കറിൻെറ വെളിപ്പെടുത്തൽ. ആരോപണം കാറ്റുപിടിച്ചതോടെ അൽപം പിന്നിലായ ഇടതുമുന്നണി പിന്നീട് മണ്ഡലത്തിൽ വലിയ മുന്നേറ്റം നടത്തുകയായിരുന്നു. വീണയെ എതിരിട്ട സി.പി.എമ്മിലെ അഡ്വ. കെ. ശിവദാസൻ നായർ അവസാന നിമിഷംവരെ വിജയ പ്രതീക്ഷയിലായിരുന്നു. ബി.ജെ.പിയിൽ നിന്നുണ്ടായ അടിയൊഴുക്കാണ് തിരിച്ചടിയായതെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. 2016ൽ ആറന്മുളയിൽ ബി.ജെ.പിക്കുേവണ്ടി മത്സരിച്ചത് സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശായിരുന്നു. അന്ന് 37,906 വോട്ടാണ് രമേശ് നേടിയത്. 2019ലെ പാർലമൻെറ് തെരെഞ്ഞടുപ്പിൽ ഇവിടെ മത്സരിച്ച കെ. സുരേന്ദ്രൻ നേടിയത് 50,497 വോട്ടായിരുന്നു. ബി.ജെ.പിക്ക് ഇത്രയേറെ അടിത്തറയുള്ള മണ്ഡലത്തിൽ ഇത്തവണ മത്സരിപ്പിച്ചത് ബിജു മാത്യു എന്ന പ്രാദേശിക നേതാവിനെയാണ്. ഇതാണ് ഡീൽ ആരോപണത്തിന് കാരണമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.