റാന്നി: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ പ്രകടനം പോലും കാഴ്ചവെക്കാനാവാതെ റാന്നിയിൽ യു.ഡി.എഫ് പരാജയം ഏറ്റുവാങ്ങി. അതേസമയം എൽ.ഡി.എഫിൻെറത് തിളക്കമാർന്ന വിജയവും. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മിന്നുന്ന പ്രകടനമായിരുന്നു റാന്നി മണ്ഡലത്തിൽ യു.ഡി.എഫിേൻറത്. അന്ന് വിജയിച്ച പല പഞ്ചായത്തുകളിലും യു.ഡി.എഫിന് കാര്യമായ ഭൂരിപക്ഷമില്ല. തുടക്കം മുതലേ പലഘടകങ്ങളും റിങ്കുവിൻെറ തോൽവിക്കു കാരണമായി. നേരിയ ഭൂരിപക്ഷത്തിലാണ് എൽ.ഡി.എഫ് സ്ഥാനാർഥി പ്രമോദ് നാരായണൻ വിജയിച്ചത്. കോൺഗ്രസിനുള്ളിലെ സീറ്റുമോഹികളുടെ പ്രവർത്തനങ്ങൾ പല ബൂത്തുകളിലും വോട്ട് കുറച്ചതായാണ് വിലയിരുത്തൽ. റിങ്കുവിനു സീറ്റു ലഭിക്കുന്നതിന് മുമ്പ് ഒരുപക്ഷത്തിൻെറ പാരവെപ്പ് പ്രകടമായിരുന്നു. അനുകൂല സാഹചര്യമുണ്ടായിട്ടും ജയിക്കാൻ കഴിയാതെപോയത് ചർച്ചയാകുന്നുണ്ട്. ഇത്തവണ എൻ.ഡി.എക്ക് ലഭിച്ച വോട്ടുകളുടെ കുറവ് എൽ.ഡി.എഫിന് ഗുണമായതായാണ് വിലയിരുത്തൽ. എൽ.ഡി.എഫിന് ഏഴ് പഞ്ചായത്തുകളിലാണ് ലീഡുള്ളത്. യു.ഡി.എഫിന് അഞ്ചും. റാന്നി, ചെറുകോൽ, അയിരൂർ, എഴുമറ്റൂർ, നാറാണംമൂഴി, പെരുനാട്, കോട്ടാങ്ങൽ എന്നീ പഞ്ചായത്തുകളിലാണ് ലീഡ്. പഴവങ്ങാടി, വെച്ചൂച്ചിറ, അങ്ങാടി, കൊറ്റനാട്, വടശ്ശേരിക്കര എന്നീ പഞ്ചായത്തുകളിൽ യു.ഡി.എഫിനും ലീഡ് ലഭിച്ചു. വെച്ചൂച്ചിറയിൽ യു.ഡി.എഫിന് 663 വോട്ടാണ് ഭൂരിപക്ഷം. യു.ഡി.എഫ് കോട്ടയെന്ന് അറിയപ്പെടുന്ന ഇവിടെ ഭൂരിപക്ഷം കുറഞ്ഞു. പഴവങ്ങാടിയിലും യു.ഡി.എഫിന് 1240 വോട്ട് ഭൂരിപക്ഷം ലഭിച്ചു. കോട്ടാങ്ങലിൽ 751 വോട്ടാണ് എൽ.ഡി.എഫിൻെറ ഭൂരിപക്ഷം. പെരുനാട്ടിൽ ഇവർക്ക് 1607 വോട്ട് ഭൂരിപക്ഷം ഉണ്ടായി. നാറാണംമൂഴിയിലും എൽ.ഡി.എഫിന് 82 വോട്ട് ഭൂരിപക്ഷം ലഭിച്ചു. അങ്ങാടി പഞ്ചായത്തിൽ യു.ഡി.എഫിന് 613 വോട്ട് ഭൂരിപക്ഷം ലഭിച്ചു. കൊറ്റനാട്ടിൽ 11 വോട്ട് മാത്രമാണ് യു.ഡി.എഫിൻെറ ഭൂരിപക്ഷം. എഴുമറ്റൂരിൽ 672 വോട്ട് ഭൂരിപക്ഷം ഇടതിന് കിട്ടി. അയിരൂരിൽ 589 വോട്ട് പ്രമോദിന് കുടുതൽ കിട്ടി. റാന്നി പഞ്ചായത്തിലും എൽ.ഡി.എഫിനാണ് ഭൂരിപക്ഷം. 434 വോട്ട് ആണ് ഭൂരിപക്ഷം. വടശ്ശേരിക്കരയിൽ 45 വോട്ട് മാത്രമാണ് യു.ഡി.എഫിൻെറ ഭൂരിപക്ഷം. ബി.ജെ.പി ഭരിക്കുന്ന ചെറുകോൽ പഞ്ചായത്തിലും 117 വോട്ട് എൽ.ഡി.എഫിന് ലീഡാണ്. നാട്ടുകാരെ പോലെ ചിട്ടയായ മിന്നുന്ന പ്രചാരണംനടത്തി വിജയിച്ച പ്രമോദിൻെറ വിജയത്തിന് ഏറെ തിളക്കമുണ്ട്. Ptl rni _2 election two
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.