റാന്നിയിൽ ഇരു മുന്നണികളിലും പ്രതീക്ഷ​െവച്ച് ലീഡ് മാറിമറിഞ്ഞു

റാന്നി: . ആകെയുള്ള 19 റൗണ്ട് എണ്ണുന്നതിനിടയിൽ ലീഡുകൾ മാറിവന്നത് ഇരുകൂട്ടരും വിജയപ്രതീക്ഷ ​െവച്ചുപുലർത്തി. ചില റൗണ്ടുകളിൽ എൻ.ഡി.എയും ആയിരത്തോളം വോട്ടുപിടിച്ചു. പിന്നീടുള്ള റൗണ്ടുകളിൽ അവർ പിറകോട്ടടിച്ചു. ആദ്യറൗണ്ട് എണ്ണിത്തുടങ്ങിയത് ഒമ്പത് മണിയോടെയാണ്. ആദ്യം പോസ്​റ്റൽ എണ്ണിയെങ്കിലും അതി​ൻെറ ഫലം വന്നത് 11 മണിയോടെയാണ്. ആദ്യ റൗണ്ടിൽ 751 വോട്ടിന് എൽ.ഡി.എഫ് ലീഡ് നേടി. രണ്ടാംറൗണ്ടിലും എൽ.ഡി.എഫ് 931 വോട്ടായിരുന്നു. മൂന്നാംറൗണ്ടിൽ ലീഡ് യു.ഡി.എഫ് 512 വോട്ടോടെ തിരിച്ചുപിടിച്ചു. ആദ്യ റൗണ്ടുകളിൽ കോട്ടാങ്ങൽ പഞ്ചായത്തും വെച്ചൂച്ചിറയും ആണ് എണ്ണിയത്. പിന്നീട് പെരുനാട് പഞ്ചായത്ത് എണ്ണിത്തുടങ്ങി. നാലാമത്തെ റൗണ്ടിൽ വീണ്ടും എൽ.ഡി.എഫിന് ലീഡ് കിട്ടി. 283 വോട്ടായിരുന്നു ലഭിച്ചത്. അഞ്ചാം റൗണ്ടിൽ നാറാണംമൂഴി പഞ്ചായത്ത് ആരംഭിച്ചപ്പോൾ എൽ.ഡി.എഫിന് 1316 വോട്ട് ലീഡ് ലഭിച്ചു. ആറാംറൗണ്ടിൽ എൽ.ഡി.എഫിൽ 612 വോട്ട് ലീഡായി. എഴാം റൗണ്ടിൽ എത്തിയപ്പോൾ 346 വോട്ട് കൂടുതൽ യു.ഡി.എഫിന്. അങ്ങനെ ലീഡ് മാറിയും തിരിഞ്ഞുവന്നു. എട്ടാം റൗണ്ട് എത്തിയപ്പോൾ ലീഡ് യു.ഡി.എഫ് തന്നെ നിലനിർത്തി. ഏഴും എട്ടും അങ്ങാടിയും കൊറ്റനാടും ആയിരുന്നു എണ്ണിയത്. റൗണ്ട് ഒമ്പതിൽ എത്തിയപ്പോൾ യു.ഡി.എഫ് 68 വോട്ടിന് ലീഡ് നേടി. പത്തും പതിനൊന്നും റൗണ്ടുകൾ ലീഡ് യു.ഡി.എഫ് നിലനിർത്തി. യഥാക്രമം 544 ഉം 83ഉം ആയിരിന്നു ലീഡ്. റൗണ്ട് 12 ഉം 13ഉം എത്തിയപ്പോൾ ലീഡ് എൽ.ഡി.എഫിനു യാഥാക്രമം 462ഉം 325 ഉം കിട്ടി. പിന്നീട് 14 മുതൽ 17 വരെ എൽ.ഡി.എഫ് തന്നെ ലീഡ് നിലനിർത്തി. യാഥാക്രമം എൽ.ഡി.എഫിന് 341,432,204,50 ​െവച്ച് ലഭിച്ചു. പിന്നീട് റൗണ്ട്18 എത്തിയപ്പോൾ യു.ഡി.എഫ് 177 ആക്കി. അവസാന റൗണ്ടിൽ എൽ.ഡി.എഫ് 245 വോട്ട് ലീഡ് നേടി . 9 മെഷീനുകൾ പല കാരണങ്ങളാൽ അവസാനമാണ് എണ്ണിയത്. Ptl rni 1 election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.