കോന്നി: കോന്നി-പുനലൂര്‍ റീച്ചിൻെറ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. കോന്നി-പുനലൂര്‍ റീച്ചിൻെറ നിര്‍മാണ ഉദ്ഘാടനം പത്തനാപുരത്ത് നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഈ റീച്ചിന് 221.04 കോടിയാണ് ചെലവഴിക്കുന്നത്. പദ്ധതിയുടെ ഭാഗമായി 98 കലുങ്കുകളുടെയും മൂന്നു പാലങ്ങളുടെയും പുനര്‍നിര്‍മാണം, പുതിയ ഒരുകലുങ്ക്, രണ്ടു പാലങ്ങള്‍ എന്നിവയുടെ നിര്‍മാണം എന്നിവ നടത്തും. 53 ജങ്ഷനുകളും നവീകരിക്കും. മന്ത്രി കെ.രാജു മുഖ്യപ്രഭാഷണം നടത്തി. കെ.ബി. ഗണേഷ്കുമാര്‍ എം.എല്‍.എ അധ്യക്ഷതവഹിച്ചു. ---------------- ഇരവിപേരൂരില്‍ ഫിറ്റ്നസ് സൻെറര്‍ പ്രവര്‍ത്തനം ആരംഭിച്ചു പത്തനംതിട്ട: ഇരവിപേരൂരില്‍ പഞ്ചായത്തിലെ ഓതറ കുടുംബാരോഗ്യ കേന്ദ്രത്തിൽ ജീവിതശൈലീ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഫിറ്റ്നസ് സൻെറര്‍ പ്രവര്‍ത്തനം ആരംഭിച്ചു. വീണാ ജോര്‍ജ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങള്‍ക്ക് പ്രാപ്യമായ രീതിയില്‍ വ്യായാമത്തെ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ ഓപണ്‍ ജിം സംവിധാനം നടപ്പാക്കിയത്. ഇരവിപേരൂര്‍ എഫ്.എച്ച്.സിലെ ഓപണ്‍ ജിം, ചെന്നീര്‍ക്കര എഫ്.എച്ച്.സിലെ ഓപണ്‍ ജിം, പത്തനംതിട്ട നഗരസഭയിലെ ഓപണ്‍ ജിം എന്നിവയാണ് ആറന്മുള നിയോജകമണ്ഡലത്തില്‍ അനുവദിച്ചത്. നാലുപേര്‍ക്ക് ഫുട്ബാള്‍ കളിക്കാന്‍ കഴിയുന്ന ഫുട്സാല്‍, ഷട്ടില്‍ കോര്‍ട്ട്, ഏഴ് ഉപകരണങ്ങള്‍ ക്രമീകരിച്ചിരിക്കുന്ന ഓപണ്‍ ജിം എന്നിവയാണ് ഇവിടെയുള്ളത്. പഞ്ചായത്ത് പ്രസിഡൻറ് അനസൂയാദേവി അധ്യക്ഷതവഹിച്ചു. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഓതറ കള്‍ച്ചറല്‍ വെല്‍ഫെയര്‍ സൊസൈറ്റിയും ഇരവിപേരൂര്‍ സ്പോട്സ് കൗണ്‍സില്‍ ടീമും ചേര്‍ന്ന് ഫുട്സാല്‍ മത്സരവും ഉണ്ടായിരുന്നു. വട്ടമലപ്പടിയിൽ ശ്മാശനം തുറന്നു അടൂർ: ഏറത്ത് ഗ്രാമപഞ്ചായത്തിലെ വട്ടമലപ്പടിയിലുള്ള ഒരു ഏക്കര്‍ സ്ഥലത്ത് 65 ലക്ഷം രൂപ വിനിയോഗിച്ച് ആധുനിക രീതിയില്‍ നിര്‍മിച്ച ശ്മാശനം തുറന്നു. ഫര്‍ണസ് (ഗ്യാസ്), ടോയ്‌ലറ്റ്, കര്‍മം ചെയ്യുന്നതിനുള്ള സൗകര്യങ്ങളോടെയുള്ള കെട്ടിടം, ഗാര്‍ഡന്‍, തറ ടൈല്‍ പാകല്‍ എന്നിവയാണ് പറക്കോട് ബ്ലോക്ക് പഞ്ചായത്തിൻെറ നേതൃത്വത്തിൽ ഒരുക്കിയത്. ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.