കുറ്റൂരിലെ ഞെക്കണ്ണ് പാടശേഖരത്തിന് തീപിടിച്ചപ്പോൾ

കുറ്റൂരിൽ പാടശേഖരത്തിൽ തീപിടിത്തം

തിരുവല്ല: തിരുവല്ലയിലെ കുറ്റൂരിൽ തരിശുകിടക്കുന്ന പാടശേഖരത്തിന് തീപിടിച്ചു. കുറ്റൂർ മൂന്നാം വാർഡിൽ അനച്ചിക്കോട് ജങ്ഷന് സമീപം മതിരമ്പുഴ ചാലിനോട് ചേർന്ന പത്തേക്കർ വരുന്ന ഞെക്കണ്ണ് പാടശേഖരത്തിലാണ് വെള്ളിയാഴ്ച ഉച്ചക്ക് ഒന്നോടെ തീപിടിച്ചത്.

തിരുവല്ലയിൽ നിന്നെത്തിയ മൂന്ന് യൂനിറ്റ് അഗ്നിശമനസേനയെത്തി രണ്ടുമണിക്കൂർ നേരം നടത്തിയ ശ്രമത്തിന് ഒടുവിലാണ് തീ അണയ്ക്കാനായത്. സമീപ പുരയിടത്തിലെ മാലിന്യ കൂമ്പാരത്തിനിട്ട തീ പാടശേഖരത്തിലേക്ക് പടരുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ആളപായം ഇല്ല. 

Tags:    
News Summary - Fire breaks out in paddy fields in Kuttoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.