സാമ്പത്തിക സംവരണം; സർക്കാർ തെറ്റ്​ തിരുത്തണം -വിസ്ഡം ഇസ്​ലാമിക് ഓർഗനൈസേഷൻ

പന്തളം: സാമ്പത്തിക സംവരണത്തിൽ സർക്കാർ തെറ്റുകൾ തിരുത്തണമെന്ന് വിസ്ഡം ഇസ്​ലാമിക് ഓർഗനൈസേഷൻ. ചരിത്രപരമായ കാരണങ്ങളാൽ പിന്നാക്കംനിന്ന സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങളെ വിദ്യാഭ്യാസപരമായും സാമൂഹികമായും ഉന്നതിയിലെത്തിക്കാൻ ഭരണഘടന ശിൽപികൾ കൊണ്ടുവന്ന സംവരണതത്വത്തെ അട്ടിമറിക്കുന്ന സമീപനത്തിൽനിന്ന്​ ബന്ധപ്പെട്ടവർ പിൻവാങ്ങണമെന്ന് സംഘടന സംയുക്ത ശാഖാ നേതൃസംഗമം ആവശ്യപ്പെട്ടു. പിന്നാക്ക വിഭാഗങ്ങൾക്ക് ഭരണഘടന ഉറപ്പുനൽകുന്ന സംവരണം അട്ടിമറിച്ച് അവകാശങ്ങൾ നിഷേധിക്കുന്ന ഭരണകൂട-ഉദ്യോഗസ്ഥ ഗൂഢാലോചനക്കെതിരെ സമൂഹ മനഃസാക്ഷി ഉയരണം. സാമ്പത്തിക സംവരണം നടപ്പാക്കുകവഴി സംവരണ മേഖലയിൽ ഉയർന്നുവന്ന പരാതികൾ സംബന്ധിച്ച് മുഖ്യധാരാ രാഷട്രീയ പ്രസ്ഥാനങ്ങൾ നിലപാട് വ്യക്തമാക്കണമെന്നും ആവശ്യ​െപ്പട്ടു. പല പഠനറിപ്പോർട്ടുകളും കമീഷനുകളും വിഷയത്തി​ൻെറ ഗൗരവം സർക്കാറുകളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും മാറിവരുന്ന സർക്കാറുകൾ പ്രായോഗിക നടപടി സ്വീകരിക്കുന്നില്ലെന്നും യോഗം വിലയിരുത്തി. റാഫി പഴകുളം ഉദ്​ഘാടനം ചെയ്തു. പ്രസിഡൻറ്​ ജമാൽ എഴംകുളം അധ്യക്ഷതവഹിച്ചു. ഭാരവാഹികളായ സൈഫുദ്ദീൻ പന്തളം, ഷാജഹാൻ, നാസർ, അൻസാർ കടക്കാട്, റാഫി, ട്രഷറർ സൈഫുദ്ദീൻ എന്നിവർ സംസാരിച്ചു. ----------------- . അപകടം ക്ഷണിച്ചുവരുത്തി കൊടുംവളവിൽ വാഹനപരിശോധന തിരുവല്ല: ഗതാഗത തിരക്കേറിയ തിരുവല്ല-മാവേലിക്കര സംസ്ഥാന പാതയിൽ മണിപ്പുഴ പാലത്തിന് സമീപ കൊടുംവളവിൽ പതിവാകുന്ന പൊലീസി​ൻെറ വാഹനപരിശോധന ഗതാഗത തടസ്സങ്ങൾക്കും അപകടങ്ങൾക്കും ഇടയാക്കുന്നു. വളവുകളിൽ പരിശോധന പാടില്ലെന്ന ഡി.ജി.പിയുടെ ഉത്തരവ്​ ലംഘിച്ചാണ്​ പൊലീസി​ൻെറ നടപടി. അപകട സാധ്യതയേറിയ വളവിൽ ടോറസ് അടക്കം വാഹനങ്ങൾ നിരയായി തടഞ്ഞിടുന്നത് ഗതാഗത തടസ്സത്തിന് ഇടയാക്കുന്നുണ്ട്. വാഹനങ്ങൾ റോഡിലേക്കിറക്കി പാർക്ക് ചെയ്യുന്നതും പരിശോധനയിൽനിന്ന്​ രക്ഷപ്പെടാൻ വാഹനങ്ങൾ പെട്ടെന്ന് എതിർദിശയിലേക്ക് വെട്ടിച്ചുമാറ്റുന്നതും അപകടങ്ങൾക്ക് ഇടയാക്കുന്നു. PTL police vahana parishodana തിരുവല്ല-മാവേലിക്കര സംസ്ഥാന പാതയിലെ കൊടുംവളവിൽ പൊലീസ്​ പരിശോധനക്കായി നിർത്തിയിരിക്കുന്ന വാഹനങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.