പ്രൈമറി പ്രധാനാധ്യാപകർ ധർണ നടത്തി

തിരുവല്ല: സ്കൂൾ ഉച്ചഭക്ഷണ ഫണ്ട് കാലാനുസൃതമായി വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവല്ല ഡി.ഡി.ഇ ഓഫിസ് പടിക്കൽ ധർണ നടത്തി. സംസ്ഥാനതലത്തിൽ തിരുവോണനാളിൽ പ്രഥമാധ്യാപകരുടെ ഉപവാസ സമരത്തിനു മുന്നോടിയായാണ് പ്രഥമാധ്യപകരും സ്കൂൾ ഉച്ചഭക്ഷണസമിതി ഭാരവാഹികളും ധർണ നടത്തിയത്. കല്ലൂപ്പാറ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എം.ജെ. ചെറിയാൻ ധർണ ഉദ്ഘാടനം ചെയ്തു. കെ.പി.പി.എച്ച്.എ മുൻ സംസ്ഥാന വൈസ് പ്രസിഡന്‍റ് എം.ടി. ആന്‍റണി മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡന്‍റ് ബി. ഷിബുവി‍ൻെറ അധ്യക്ഷതയിൽ സെക്രട്ടറി ബിജി ജോർജ്, ബെന്നി ഒ. സൈമൺ, പി.ജെ. സാറാമ്മ, സജി കുര്യൻ, ആർ. സംഗീത തുടങ്ങിയവർ സംസാരിച്ചു. -------- ക്യാപ്ഷൻ.. PTL45KPPHA കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി നേതൃത്വത്തിൽ തിരുവല്ല ഡി.ഡി.ഇ ഓഫിസ് പടിക്കൽ നടത്തിയ ധർണയിൽ മുൻ സംസ്ഥാന വൈസ് പ്രസിഡന്‍റ് എം.ടി. ആന്‍റണി സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.