ലോക കൊതുക് ദിനാചരണം സംഘടിപ്പിച്ചു

പത്തനംതിട്ട: ലോക കൊതുക് ദിനാചരണത്തി‍ൻെറ ജില്ലതല ഉദ്ഘാടനം കോഴഞ്ചേരി മുത്തൂറ്റ് നഴ്സിങ്​ കോളജില്‍ ജില്ല മെഡിക്കല്‍ ഓഫിസർ ഡോ. എല്‍. അനിതകുമാരി നിര്‍വഹിച്ചു. കൊതുക്ജന്യ രോഗങ്ങളെക്കുറിച്ചും അവയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പൊതുജനങ്ങളെ ബോധവത്കരിക്കുക, കൊതുക്ജന്യ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുക, ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക തുടങ്ങിയവയാണ് ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്. ഇലന്തൂര്‍ നഴ്സിങ്​ കോളജ്, ചുട്ടിപ്പാറ നഴ്സിങ്​ കോളജ്, പൊയ്യാനില്‍ കോളജ് ഓഫ് നഴ്സിങ്​, മുത്തൂറ്റ് കോളജ് ഓഫ് നഴ്സിങ്​ കോഴഞ്ചേരി, പത്തനംതിട്ട എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ വിവിധ വിഷയങ്ങളില്‍ സെമിനാര്‍ അവതരിപ്പിച്ചു. ജില്ല മെഡിക്കല്‍ ഓഫിസ്, ആരോഗ്യകേരളം പത്തനംതിട്ട, സി.എച്ച്.സി ഇലന്തൂര്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് ദിനാചരണം സംഘടിപ്പിച്ചത്. ഇലന്തൂര്‍ സി.എച്ച്.സി മെഡിക്കല്‍ ഓഫിസര്‍ ഡോ. ഹിദായത്ത് അന്‍സാരി അധ്യക്ഷതവഹിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സി.എസ്. നന്ദിനി, ആര്‍ദ്രം നോഡല്‍ ഓഫിസര്‍ ഡോ. ഡിപിന്‍, ജില്ല വി.ബി.സി.ഡി ഓഫിസര്‍ രാജശേഖരന്‍, ജില്ല നഴ്സിങ്​ ഓഫിസര്‍ ഇന്‍ ചാര്‍ജ് വി. സുഷ, വി.സി. കോശി, ആര്‍. ദീപ, വി.ആര്‍. ഷൈലാഭായി, ദിനേശ്​ തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.