റാന്നി: ഇട്ടിയപ്പാറ ബൈപാസില്‍ വലിയ കുഴികൾ രൂപപ്പെട്ടതോടെ ഗതാഗതക്കുരുക്ക് പതിവായി. ഉന്നത നിലവാരത്തില്‍ നിര്‍മിച്ച ചെട്ടിമുക്ക്-പി.ജെ.ടി ജങ്ഷന്‍ കണ്ടനാട്ടുപടിയിലാണ് റോഡില്‍ വലിയ കുഴികള്‍. കുഴി ഒഴിവാക്കാന്‍ ചില വാഹനങ്ങള്‍ റോഡിന് വലതുവശത്തേക്ക് ചേർക്കുന്നതോടെ എതിരെയെത്തുന്ന വാഹനങ്ങള്‍ നിര്‍ത്തിയിടേണ്ടതായി വരും. ഇതോടെ കുരുക്ക് ഇരുവശത്തേക്കും നീളും. ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കണ്ടെത്തുന്നതിനായി ഇട്ടിയപ്പാറയില്‍ നിര്‍മിച്ചതാണ് ബൈപാസ് റോഡുകള്‍. കണ്ടനാട്ടുപടി ഭാഗത്ത് കുടിവെള്ള വിതരണ പൈപ്പ് പുനരുദ്ധാരത്തിന് വലിയ കുഴി എടുത്തിരുന്നതിനാല്‍ അവിടെ ടാറിങ് ഒരുഘട്ടം മാത്രമേ നടത്തിയിരുന്നുള്ളൂ. ഇതിനിടെ നിർമാണത്തിലെ കാലതാമസവും മെല്ലപ്പോക്കും കാരണം കരാറുകാരനെ മാറ്റിയിരുന്നു. പിന്നീട് അത്രയുംഭാഗം ടാര്‍ ചെയ്തെങ്കിലും കുഴികള്‍ രൂപപ്പെടുകയായിരുന്നു. കോടതി നിര്‍ദേശം വന്നിട്ടും ഇവിടം ടാര്‍ചെയ്ത് പുനരുദ്ധരിക്കാത്തതില്‍ യാത്രക്കാര്‍ പ്രതിഷേധത്തിലാണ്. ptl rni_3 road ഫോട്ടോ: ചെട്ടിമുക്ക്-പി.ജെ.ടി ജങ്ഷന്‍ ബൈപാസിലെ കണ്ടനാട്ടുപടിയിലെ കുഴികൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.