മല്ലപ്പള്ളി: പെരുമ്പെട്ടി വില്ലേജിൽ ഉൾപ്പെട്ട 432.5 ഏക്കർ സ്ഥലം സ്വകാര്യ വ്യക്തിക്കുവേണ്ടി അളന്നുതിരിക്കുന്നതിൻെറ ഭാഗമായി ചൊവ്വാഴ്ച രാവിലെ ജില്ല സർവേ സൂപ്രണ്ട്, മല്ലപ്പള്ളി തഹസിൽദാർ, റാന്നി ഡി.എഫ്.ഒ എന്നിവർ ചേർന്ന് പ്രാഥമിക പരിശോധന നടത്തും. ഇതിനെതിരെ പ്രതിഷേധവും ശക്തമായിരിക്കുകയാണ്. പൊന്തൻപുഴ സമരസമിതിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച പെരുമ്പെട്ടിയിൽ പന്തംകൊളുത്തി പ്രകടനവും നടത്തി. ഹൈകോടതി വിധിയുടെ (റിട്ട് 8901/16) ബലത്തിലാണ് സർവേ. ഹരിപ്പാട് സ്വദേശിനി രാജമ്മ പെരുമ്പെട്ടി വില്ലേജിൽ സർവേ 283/1ൽ തനിക്കുള്ള സ്ഥലം അളന്നുകിട്ടണം എന്ന് ആവശ്യപ്പെട്ടുനൽകിയ കേസിൽ മാർച്ച് 31ന് അനുകൂല വിധി സമ്പാദിച്ചിരുന്നു. സർവേയിൽ 1345 ഏക്കർ വലിയകാവ് വനമായി വിജ്ഞാപനം ചെയ്യപ്പെട്ട ഭൂമിയാണ്. അവശേഷിക്കുന്ന 247 ഏക്കർ തലമുറകളായി 512 കർഷകരുടെ കൈവശത്തിലുമാണ്. ഇവയിൽനിന്ന് 432.5 അളന്നുതിരിക്കാനുള്ള നീക്കം വനഭൂമിക്കും ജനങ്ങളുടെ ഭൂമിക്കും ഒരുപോലെ ഭീഷണിയാണ്. സർക്കാർ തീരുമാനപ്രകാരം വലിയകാവ് വനത്തിന്റെ സർവേ പൂർത്തീകരിച്ചിരുന്നുവെങ്കിൽ കേസിൽ സ്വകാര്യ വ്യക്തിയുടെ വാദം അംഗീകരിക്കപ്പെടുമായിരുന്നില്ല. വനം, റവന്യൂ, സർവേ വകുപ്പുകൾ സ്വകാര്യ വ്യക്തിയെ സഹായിച്ചതിന്റെ ഫലമാണ് ഈ കോടതിവിധി പൊന്തൻപുഴ സമരസമിതി ആരോപിക്കുന്നു. വനത്തിന്റെ വ്യാജരേഖ ഉണ്ടാക്കിയതിന് അറസ്റ്റിലായ രഘുനാഥപിള്ളയുടെ മാതാവാണ് രാജമ്മ. വനഭൂമി പണയംവെച്ചത് ഉൾപ്പെടെ ഇയാൾക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉണ്ടായിട്ടും വേണ്ട അന്വേഷണം നടത്താതെ ഇദ്ദേഹത്തെ ഉദ്യോഗസ്ഥർ വഴിവിട്ട് സഹായിക്കുകയായിരുന്നെന്നും ആരോപിക്കുന്നു. ഇവർക്ക് ആർക്കും പെരുമ്പെട്ടിയിലെ വലിയകാവ് വനം അളന്ന് പൂർത്തീകരിക്കാൻ താൽപര്യമില്ലെന്നും സ്വകാര്യ വ്യക്തികളുടേതെന്ന് പറയുന്ന സ്ഥലം അളന്നുതിരിക്കാനാണ് താൽപര്യമെന്നും സമരസമിതി പറയുന്നു. ജനങ്ങളുടെ ഭൂമിയും വനവും തട്ടിയെടുക്കാനുള്ള ഏതു നീക്കവും എന്തു വിലകൊടുത്തും തടയുമെന്ന നിലപാടിലാണ് സമരസമിതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.