നവാഭിഷിക്തരായ മെത്രാപ്പോലീത്തമാർക്ക്​ സ്വീകരണം നാളെ

പത്തനംതിട്ട: മലങ്കര ഓർത്തഡോക്സ് സഭയിലെ നവാഭിഷിക്തരായ മെത്രാപ്പോലീത്തമാർക്കും തെരഞ്ഞെടുക്കപ്പെട്ട സഭ സ്ഥാനികൾക്കും തുമ്പമൺ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ബുധനാഴ്ച സ്വീകരണം നൽകുമെന്ന്​ ഭാവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഉച്ചക്ക് ശേഷം കാതോലിക്കേറ്റ് കോളജ് ഓഡിറ്റോറിയത്തിൽ പൊതുസമ്മേളനം ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്യും. കുറിയാക്കോസ് മാർ ക്ലീമിസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. മന്ത്രി വീണ ജോർജ് മുഖ്യപ്രഭാഷണം നടത്തും. വാർത്തസമ്മേളനത്തിൽ ഭദ്രാസന സെക്രട്ടറി ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്​കോപ്പ, ഫാ. ബിജു മാത്യൂസ്​ മണ്ണറാക്കുളഞ്ഞി, ഫാ. ബിജു തോമസ്​ പറന്തൽ, അനിൽ ടൈറ്റസ്​, നിതിൻ മണക്കാട്ടുമണ്ണിൽ, തോമസ്​ വർഗീസ്​, അനി എം. എബ്രഹാം എന്നിവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.