കോന്നി കാർഷിക വികസന ബാങ്ക് വാർഷിക പൊതുയോഗം

കോന്നി: പുതുതലമുറ സഹകരണ പ്രസ്ഥാനത്തി‍ൻെറ പ്രാധാന്യം മനസ്സിലാക്കുകയും അതിനോട് ആഭിമുഖ്യമുള്ളവരായി വളരുകയും ചെയ്യണമെന്ന് സഹകരണ വകുപ്പ് പത്തനംതിട്ട ജോയന്‍റ്​ രജിസ്ട്രാർ എം.പി. ഹിരൺ പറഞ്ഞു. കോന്നി കാർഷിക വികസന ബാങ്ക് വാർഷിക പൊതുയോഗത്തോടനുബന്ധിച്ച്​ മികച്ച വിജയം നേടിയ കുട്ടികൾക്കുള്ള അവാർഡ് വിതരണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വായ്‌പയെടുത്ത്​ കൃത്യമായി തിരിച്ചടക്കുന്ന കർഷകർക്കും കാഷ് അവാർഡ് വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്‍റ്​ എസ്​.വി. പ്രസന്നകുമാർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ്​ കടക്കൽ പ്രകാശ്‌, ഭരണസമതി അംഗങ്ങളായ ശശിധരൻ നായർ, ജി. സലീം, മനോജ്‌ മുറിഞ്ഞുകൽ, സി.എ. ശിവാനന്ദൻ, ഐവാൻ വകയാർ, കെ.ആർ. പ്രമോദ്, പ്രവീൺ ജി. നായർ, അശോക് കുമാർ, ഗോപാലകൃഷ്ണൻ നായർ, സുശീല അജി, നിർമല റെജി, മുംതാസ് അനിൽ, അസി. രജിസ്ട്രാർ ബിജു, സെക്രട്ടറി ജേക്കബ് സക്കറിയ എന്നിവർ സംസാരിച്ചു. ആർ.എസ്​.പി കോന്നി നിയോജകമണ്ഡലം സമ്മേളനം പത്തനംതിട്ട: കോന്നി മെഡിക്കൽ കോളജ് പ്രവർത്തനം ഊർജിതമാക്കി പ്രവർത്തനസജ്ജമാക്കണമെന്ന്​ ആർ.എസ്​.പി നിയോജകമണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. കോന്നി എം. ശിവരാമൻ നഗറിൽ സംസ്ഥാന കമ്മിറ്റി അംഗം തോമസ് ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.ജി. പ്രസന്നകുമാർ, പ്രഫ. ഡി. ബാബു ചാക്കോ, പി.എം. രാധാകൃഷ്ണൻ, എസ്. സതീഷ്, ജോൺസ് യോഹന്നാൻ, മറിയം ബാബു, ഷാഹിദ ഷാനവാസ്, സി.എൻ. ഗോപി, ആർ. രാജി, രവി പിള്ള എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.