മല്ലപ്പള്ളി: പെരുമ്പെട്ടി വില്ലേജിൽ ഉൾപ്പെട്ട 432.5 ഏക്കർ സ്ഥലം സ്വകാര്യവ്യക്തിക്കുവേണ്ടി അളന്നുതിരിക്കാൻ അധികൃതർ നീക്കമാരംഭിച്ചു. സർവേക്ക് മുന്നോടിയായി 23ന് ജില്ലസർവേ സൂപ്രണ്ട്, മല്ലപ്പള്ളി തഹസിൽദാർ, റാന്നി ഡി. എഫ്.ഒ എന്നിവർ ചേർന്ന് പ്രാഥമിക പരിശോധന നടത്തും. ഹരിപ്പാട് സ്വദേശിനി പെരുമ്പെട്ടി വില്ലേജിൽ സർവേ 283/1 ൽ തനിക്കുള്ള സ്ഥലം അളന്നുകിട്ടണം എന്നാവശ്യപ്പെട്ട് നൽകിയ കേസിൽ മാർച്ച് 31ന് അനുകൂലവിധി സമ്പാദിച്ചിരുന്നു. സർവേയിൽ 1345 ഏക്കർ വലിയകാവ് വനമായി വിജ്ഞാപനം ചെയ്യപ്പെട്ട ഭൂമിയാണ്. അവശേഷിക്കുന്ന 247 ഏക്കർ തലമുറകളായി 512 കർഷകരുടെ കൈവശത്തിലുമാണ്. ഇവയിൽ നിന്ന് 432.5 അളന്നുതിരിക്കാനുള്ള നീക്കം വനഭൂമിക്കും ജനങ്ങളുടെ ഭൂമിക്കും ഒരുപോലെ ഭീഷണിയാണ്. സർക്കാർ തീരുമാനപ്രകാരം വലിയകാവ് വനത്തിന്റെ സർവേ പൂർത്തീകരിച്ചിരുന്നുവെങ്കിൽ കേസിൽ സ്വകാര്യവ്യക്തിയുടെ വാദം അംഗീകരിക്കപ്പെടുമായിരുന്നില്ല. വനം, റവന്യൂ, സർവേ വകുപ്പുകൾ സ്വകാര്യവ്യക്തിയെ സഹായിച്ചതിന്റെ ഫലമാണ് കോടതിവിധിയെന്ന് പൊന്തൻപുഴ സമരസമിതി ആരോപിക്കുന്നു. വനഭൂമി പണയം വെച്ചത് ഉൾപ്പെടെ ഗുരുതര ആരോപണങ്ങൾ ഉണ്ടായിട്ടും വേണ്ട അന്വേഷണം നടത്താതെ സ്വകാര്യ വ്യക്തിയെ ഉദ്യോഗസ്ഥർ വഴിവിട്ടു സഹായിക്കുകയായിരുന്നു. വനത്തിനൊപ്പം സ്വന്തം കിടപ്പാടവും സ്വകാര്യവ്യക്തികൾ കൈയടക്കുമെന്ന ഭയത്തിലാണ് പെരുമ്പെട്ടിയിലെ കർഷകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.