നൂൽനൂൽപ് കേന്ദ്രം ചോർന്നൊലിക്കുന്നു

മല്ലപ്പള്ളി: ചോർന്നൊലിക്കുന്ന തൊഴിലിടത്തിൽ വെള്ളത്തിൽ നനഞ്ഞ്​ നൂൽനൂൽപ് കേന്ദ്രം. കൊറ്റനാട് പഞ്ചായത്തിൽ ചെറുകോൽപുഴ-പൂവനക്കടവ് റോഡിൽ മഠത്തും ചാലിന് സമീപമാണ്​ ഖാദി ഗ്രാമ വ്യവസായ ബോർഡി‍ൻെറ ഖാദി ഉൽപാദന കേന്ദ്രം. 1984 നിർമിച്ച 3000 ചതുരശ്ര അടിയുള്ള ആസ്ബറ്റോസ് കെട്ടിടം നനഞ്ഞൊലിക്കുകയാണ്​. വലിയഹാളും ഒരു ഓഫിസ് മുറിയും ശുചിമുറിയുമാണുള്ളത്​. ശക്തമായ മഴ പെയ്​താൽ ഭിത്തിയിലൂടെ വെള്ളം ഉള്ളിലെത്തും. മുറ്റമൊഴികെ കെട്ടിടത്തിന്റെ പിൻഭാഗങ്ങളിലെ സ്ഥലങ്ങൾ കാടുകയറിയ നിലയിൽ. കെട്ടിടത്തിന് ഭീഷണിയായി പിന്നിലായി ഏതു നിമിഷവും നിലംപതിക്കാവുന്ന മരങ്ങളുമുണ്ട്​. ഇവിടെ 10 വനിത നൂൽനൂൽപ്പുകാരും ഒരു നെയ്ത്തുകാരിയും ഇൻസ്ട്രക്ടറുമാണുള്ളത്. 1990 കളുടെ അവസാനം വരെ ഇവിടെ 82 പേര്‍ ജോലി ചെയ്​തിരുന്നു. ഇതിനിടയിൽ മറ്റൊരു നൂൽനൂൽപ് കേന്ദ്രത്തിലെ തകരാറിലായ യന്ത്രങ്ങൾ ഇവിടെ തള്ളിയതോടെ ഹാളിലെ പകുതി സ്ഥലവും കവർന്നു. അധികാരികളുടെ അനാസ്ഥയാണ് സ്ഥാപനത്തി‍ൻെറ തകർച്ചക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു. കെട്ടിടത്തി‍ൻെറ ശോച്യാവസ്ഥ പരിഹരിച്ച് സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്. ഫോട്ടോ: മഠത്തും ചാലിലെ നൂൽനൂൽപ് കേന്ദ്രം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.