കിണറ്റിൽവീണ യുവതിയെ അഗ്നിരക്ഷ സേന രക്ഷപ്പെടുത്തി

അടൂർ: കിണറ്റിൽവീണ യുവതിയെ അഗ്നിരക്ഷസേന രക്ഷപ്പെടുത്തി. കടമ്പനാട് പഞ്ചായത്ത് ഓഫിസിന് സമീപം കാഞ്ഞിരവിള പുത്തൻവീട്ടിൽ ബേബിയുടെ മകൾ റിനിയാണ്​ (26)കിണറ്റിൽവീണത്. കിണറി‍ൻെറ കൈവരിയിൽ കയറിനിന്ന് കപ്പിയിൽ കുരുങ്ങിയ കയർ നേരെയാക്കുമ്പോഴാണ് 40 അടിയോളം ആഴവും രണ്ടാൾ വെള്ളവുമുള്ള കിണറ്റിലേക്ക് കാൽവഴുതിവീണത്. വിവരമറിഞ്ഞ് അടൂരിൽനിന്ന്​ സ്റ്റേഷൻ ഓഫിസർ വി. വിനോദ്കുമാറി‍ൻെറ നേതൃത്വത്തിൽ അഗ്നിരക്ഷസേനയെത്തി നാട്ടുകാരുടെ സഹായത്താൽ പുറത്തെടുക്കുകയായിരുന്നു. തുടർന്ന് അഗ്നിരക്ഷ സേനയുടെതന്നെ ആംബുലൻസിൽ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കുകൾ ഗുരുതരമല്ല. സബ് ഇൻസ്പെക്ടർ അനീഷി‍ൻെറ നേതൃത്വത്തിൽ എനാത്ത് പൊലീസും ശാസ്താംകോട്ട അഗ്നിരക്ഷസേനയും സ്ഥലത്തെത്തിയിരുന്നു. ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ ഷാനവാസ്, ഫയർ ആൻഡ്​ റെസ്ക്യൂ ഓഫിസർമാരായ ശ്രീജിത്, രഞ്ജിത്, സൂരജ് , അജീഷ്, സുരേഷ്​കുമാർ, സജാദ്, ഹോംഗാർഡ് അനിൽ കുമാർ എന്നിവർ രക്ഷാപ്രവർത്തനങ്ങളിൽ പങ്കുചേർന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.