സ്വാഗതസംഘം രൂപവത്​കരണം ഇന്ന്​

പത്തനംതിട്ട: ഇന്ത്യയെ ഒന്നിപ്പിക്കുക എന്ന മുദ്രാവാക്യം ഉയർത്തി രാഹുൽ ഗാന്ധി കശ്മീർ മുതൽ കന്യാകുമാരി വരെ നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ വിജയകരമായ നടത്തിപ്പിനെക്കുറിച്ച് ആലോചിക്കാനും ജില്ലതല സ്വാഗതസംഘം രൂപവത്​കരണത്തിനുമായി ഞായറാഴ്ച വൈകീട്ട്​ മൂന്നിന് പത്തനംതിട്ട റോയൽ ഓഡിറ്റോറിയത്തിൽ ഡി.സി.സി നേതൃത്വത്തിൽ കൺവെൻഷൻ നടത്തുമെന്ന് ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം അറിയിച്ചു. പ്രസിഡന്‍റ്​ പ്രഫ. സതീഷ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.