വീടിൻെറ താക്കോൽ കൈമാറി പന്തളം: 'ആചാര്യകിരണം' പദ്ധതിപ്രകാരം മങ്ങാരം 671ാം നമ്പർ മഹാദേവർ വിലാസം എൻ.എസ്.എസ് കരയോഗം നൽകുന്ന വീടിൻെറ താക്കോൽ കൈമാറി. എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരാണ് കരയോഗാംഗമായ കൂട്ടുവാളക്കുഴിയിൽ രാജൻെറ ഭാര്യ മഹേശ്വരിക്ക് താക്കോൽ കൈമാറിയത്. എൻ.എസ്.എസ് രജിസ്ട്രാർ പി.എൻ. സുരേഷ്, ഡയറക്ടർ ബോർഡ് അംഗവും പന്തളം യൂനിയൻ പ്രസിഡന്‍റുമായ പന്തളം ശിവൻകുട്ടി, ഇൻസ്പെക്ടർ പ്രശാന്ത്, കരയോഗം പ്രസിഡന്‍റ് എം.ബി. ബിനുകുമാർ, വൈസ് പ്രസിഡന്‍റ് ഇ.എസ്. ശ്രീകുമാർ, സെക്രട്ടറി ജി. വാസുദേവൻപിള്ള, ട്രഷറർ രാധാകൃഷ്ണപിള്ള, യൂനിയൻ പ്രതിനിധി പ്രസന്നകുമാർ എന്നിവർ പങ്കെടുത്തു. വീടില്ലാത്ത കരയോഗാംഗത്തിന് വീടുവെച്ചുനൽകുന്ന പദ്ധതിയാണ് ആചാര്യകിരണം. 10 ലക്ഷം രൂപയാണ് വീടിന് ചെലവായത്. ഫോട്ടോ: എൻ.എസ്.എസ് കരയോഗം നിർമിച്ച വീടിൻെറ താക്കോൽദാനം ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ കൂട്ടുവാളക്കുഴിയിൽ രാജൻെറ ഭാര്യ മഹേശ്വരിക്ക് നൽകി കൈമാറുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.