കോന്നി: ഗുരു നിത്യചൈതന്യ യതി പ്രാഥമിക വിദ്യാഭ്യാസം നടത്തിയ പേരൂർകുളം ഗവ. എൽ.പി സ്‌കൂളിലെ അൺഫിറ്റ് സട്ടിഫിക്കറ്റ് നൽകിയ കെട്ടിടം പൊളിച്ചുനീക്കിയിട്ടില്ല. നിലവിൽ സ്‌കൂളിലെ താൽക്കാലിക ഷെഡിലാണ് കുട്ടികളെ പഠിപ്പിക്കുന്നത്. 2019ലാണ് കോന്നി പഞ്ചായത്ത് എൻജിനീയറിങ് വിഭാഗം കെട്ടിടം ഉപയോഗയോഗ്യമല്ലെന്ന് കണ്ടെത്തിയത്. സ്‌കൂളിൻെറ വികസനത്തിനായി സർക്കാർ ഫണ്ടിൽനിന്ന് ഒന്നരക്കോടി അനുവദിക്കുകയും ചെയ്തിരുന്നു. നിലവിൽ 39 കുട്ടികൾ പഠിക്കുന്നുണ്ട്. സ്‌കൂളിന് പരിസരത്ത് പ്രവർത്തിക്കുന്ന ബഡ്‌സ് സ്‌കൂൾ കെട്ടിടത്തിന് മുകളിൽ താൽക്കാലിക സംവിധാനമായി ഒരു നിലകൂടി പണിതിട്ടുണ്ട്. ഇതിൻെറ പണി പൂർത്തിയായാൽ നാല് ക്ലാസ് മുറികൾ തുറക്കാൻ കഴിയും. എന്നാൽ, കെട്ടിടത്തിന്റെ ഭിത്തികെട്ടൽ പൂർത്തിയായിട്ടില്ല. പുതിയ കെട്ടിടത്തിൽ ശുചിമുറി സംവിധാനവും ഒരുക്കിയിട്ടില്ല. 55 സെന്‍റ് സ്ഥലത്താണ് സ്‌കൂൾ നിലനിൽക്കുന്നത്. താൽക്കാലിക സംവിധാനം എന്ന നിലയിൽ കോന്നി ടൗൺ ഹാളിൽ താൽക്കാലിക സംവിധാനം ഒരുക്കാമെന്ന് പഞ്ചായത്ത് തലത്തിൽ തീരുമാനം ഉണ്ടായെങ്കിലും പേരൂർ കുളത്തുനിന്ന് ഇവിടേക്കുള്ള ദൂരം തിരിച്ചടിയായി. സാങ്കേതിക തടസ്സങ്ങൾ നീക്കി കെട്ടിടനിർമാണം പൂർത്തിയാക്കി സ്‌കൂളിനെ സംരക്ഷിക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.