സത്യഗ്രഹത്തിന് ഐക്യദാർഢ്യം

തിരുവല്ല: കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ജലഭവനിൽ നടക്കുന്ന അനിശ്ചിതകാല പ്രഖ്യാപിച്ച് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവല്ലയിൽ നടന്ന യോഗം ഡി.സി.സി സെക്രട്ടറി അഡ്വ. സതീഷ് ചാത്തങ്കരി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ബി. സന്തോഷ്‌കുമാർ, ജില്ല സെക്രട്ടറി പി.കെ. അരുൺ, ജില്ല ട്രഷറർ ഡി. രാജേഷ്, സംസ്ഥാന ഭാരവാഹികളായ കുര്യാക്കോസ് ജോസഫ്, റോബി ചാക്കോ എന്നിവർ സംസാരിച്ചു. യങ്​സ്റ്റേഴ്‌സ് കുറിയന്നൂർ ചാമ്പ്യൻമാർ തിരുവല്ല: ബാസ്‌കറ്റ്ബാൾ സീനിയർ ജില്ല ലീഗ് മത്സരങ്ങളുടെ പുരുഷവിഭാഗം ഫൈനലിൽ യങ്​സ്റ്റേഴ്‌സ് കുറിയന്നൂർ ചാമ്പ്യൻമാരായി. ക്രൈസ്റ്റ് ക്ലബ് തിരുവല്ലയെയാണ് (37-33) പരാജയപ്പെടുത്തിയത്. വനിത വിഭാഗത്തിൽ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ് ചിറയറമ്പ് (41-15) ലേഡീസ് ക്ലബ് കുറിയന്നൂരിനെ പരാജയപ്പെടുത്തി. -------------------- ഓണം വിപണി കുറ്റൂര്‍: സെപ്റ്റംബര്‍ ആദ്യ ആഴ്ചയില്‍ കൃഷിഭവന്‍ ആഭിമുഖ്യത്തിൽ ഓണം വിപണി നടത്തും. വിപണിയിലേക്ക് ഏത്തക്കുല, പച്ചക്കറി, കിഴങ്ങുവര്‍ഗങ്ങള്‍ എന്നിവ നല്‍കാന്‍ താൽപര്യമുളള കര്‍ഷകര്‍ 25നകം കൃഷിഭവനില്‍ രജിസ്റ്റര്‍ ചെയ്യണം. ------------------------------------ കൃഷി ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിക്കണം കുറ്റൂര്‍: കൃഷിഭവന്‍ വഴിയുള്ള ആനുകൂല്യങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഇഞ്ചി, മഞ്ഞള്‍ കൃഷിക്ക് 50 രൂപയും ജാതി കൃഷിക്കുള്ള സൂക്ഷ്മമൂലകങ്ങള്‍ക്ക് 21.6 രൂപയും ജൈവ പച്ചക്കറി കൃഷിക്ക് 30 രൂപയും സെന്റിന് ലഭിക്കും. മട്ടുപ്പാവ് കൃഷിക്ക് യൂനിറ്റിന് 2000 രൂപ ലഭിക്കും. പന്തല്‍ കൃഷിക്ക് 100 രൂപയും പന്തല്‍ അല്ലാത്ത പച്ചക്കറി കൃഷിക്ക് 80 രൂപയും സെന്റിന് ലഭിക്കും. സ്‌പ്രേയര്‍ വാങ്ങാൻ 100 ശതമാനവും പമ്പുസെറ്റ് വാങ്ങാൻ 50 ശതമാനവും സബ്‌സിഡി ലഭിക്കും. പച്ചക്കറി കൃഷിക്കായി സ്ഥിരം പന്തല്‍ പണിയാൻ സെന്റിന് 800 രൂപ നിരക്കിലും ആനുകൂല്യം ലഭിക്കും. 26ന് മുമ്പ് അപേക്ഷ നല്‍കണമെന്ന് കൃഷി ഓഫിസര്‍ താര മോഹന്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.