കർഷക ദിനാചരണവും മെറിറ്റ് അവാർഡ് മേളയും

അടൂർ: പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിന്റെ ആഭിമുഖ്യത്തിൽ കർഷക ദിനാചാരണവും മെറിറ്റ് അവാർഡ് വിതരണവും നടന്നു. പ്രസിഡന്റ്‌ ഏഴംകുളം അജു ഉദ്ഘാടനം ചെയ്തു. സഹകാരികളായ മികച്ച മൂന്ന് കർഷകരെ ആദരിച്ചു. സഹകാരികളുടെ മക്കളിൽനിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ 13 വിദ്യാർഥികൾക്ക് കാഷ് അവാർഡും മൊമന്റോയും വിതരണം ചെയ്തു. ബാങ്ക് വൈസ് പ്രസിഡന്റ്‌ വാഴുവേലിൽ രാധാകൃഷ്ണൻ അധ്യക്ഷതവഹിച്ചു. ഡയറക്ടർ ബോർഡ്‌ മെംബർമാരായ എം.ആർ. ജയപ്രസാദ്, ഗീതാചന്ദ്രൻ, സുധ കുറുപ്പ്, എം.ആർ. രാജൻ, ഷിബു ചിറക്കരോട്ട്, സുജിത്കുമാർ, ആർ. രാജി, അസി. രജിസ്ട്രാർ മേഴ്‌സി, സെക്രട്ടറി ടി. ഹരിലാൽ എന്നിവർ സംസാരിച്ചു. PTL ADR Bank കർഷക ദിനാചാരണവും മെറിറ്റ് അവാർഡ് വിതരണവും ഏഴംകുളം അജു ഉദ്ഘാടനം ചെയ്യുന്നു --------------------------------------- MESSAGE: പരസ്യ താൽപര്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.